Latest News
Loading...

കർഷക ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു.

ഉഴവൂർ ഗ്രാമപഞ്ചായത്തിൻ്റയും സഹകരണ ബാങ്കിൻ്റെയും കാർഷികവികസന സമിതിയുടെയും കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു.
കൃഷി ഭവൻ്റെ സമീപമുള്ള NSS കരയോഗ ഹാളിൽ രാവിലെ 10 മണി മുതൽ ആരംഭിച്ച യോഗത്തിൽ ഉഴവൂർ കൃഷി ഓഫീസർ ശ്രീമതി തെരേസ അലക്സ്‌ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബഹു. മോൻസ് ജോസഫ് എം എൽ ഉദ്‌ഘാടനം ചെയ്ത് മികച്ച കർഷകരെ പുരസ്കാരം നൽകി ആദരിച്ചു.

 


ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീ ബൈജു ജോൺ ഫലവൃക്ഷ തൈകളുടെ വിതരണഉദ്ഘാടനം നിർവഹിച്ചു. ഉഴവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജോസഫ് ജോർജ് കാനാട്ട് പച്ചക്കറി തൈ വിതരണ ഉദ്ഘാടനം നടത്തി.
 കൂടാതെ പച്ചക്കറി തൈകൾ,മുരിങ്ങ തൈ, പച്ചക്കറി വിത്ത് വിതരണവും നടന്നു. സെൻട്രൽ പെസ്റ് മാനേജ്മെന്റ് സെന്റർ ഓഫീസർ ശ്രീ മിലു മാത്യു സംയോജിത കീടാരോഗ നിയന്ത്രണം എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. 


കോട്ടയം ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി പ്രീത പോൾ കാർഷിക പദ്ധതികളുടെ വിശദീകരണം നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ്, ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഏലിയാമ്മ കുരുവിള, ഉഴവൂർ ബ്ലോക്ക്‌ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു മാത്യു, പഞ്ചായത്ത് മെമ്പർമാർ, കാർഷിക വികസന സമിതി യെ പ്രതിനിദീകരിച്ചു ഷെറി വെട്ടുകല്ലേൽ, സണ്ണി ആനാലിൽ, മുതിർന്ന കർഷകനുള്ള അവാർഡ് നേടിയ ശ്രീ ജോർജ് മറ്റത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.


 അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ രാജേഷ് കെ ആർ കൃതജ്ഞത അറിയിച്ചു.200 ലധികം കർഷകർ പങ്കെടുത്ത യോഗം സ്നേഹവിരുന്നോടെ അവസാനിച്ചു. വാർഡ് തലങ്ങളിലെ മികച്ച കർഷകർ ഉൾപ്പെടെ 20 ഓളം കർഷക അവാർഡുകൾ വിതരണം ചെയ്തു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ 22.5 ലക്ഷം രൂപയാണ് ഉഴവൂർ പഞ്ചായത് കാർഷിക മേഖലക്ക് ഈ വർഷം വകയിരുത്തിയിരിക്കുന്നത്.





Post a Comment

0 Comments