Latest News
Loading...

പ്രതീക്ഷയുടെ “ആന്തൂറിയം” ഒരുക്കി മരിയസദനം

താളംതെറ്റിയ മനസിന്റെ കടിഞ്ഞാൺ പൂർണമായി വരുതിയിലായിട്ടും ഏറ്റെടുക്കുവാൻ അരുമില്ലാത്തവർക്കായി  സ്നേഹാവീടൊരുക്കി പാലാ മരിയസദനത്തിന്റെ പുതിയ ചുവടുവായ്പ്പ് ഹോം എഗൈൻ   മാണി സി കാപ്പൻ M L A ഉദ്ഘാടനം ചെയ്തു .മാനസികാരോഗ്യ പുനരത്തിവാസ മേഖലയിൽ അഭിമാനത്തോടെ പ്രവർത്തിച്ചുവരുന്ന   മരിയസദനത്തിന്റെ സ്ത്രീകൾക്കായുള്ള ഹോം എഗൈൻ ആദ്യ  വീടായ “ആന്തൂറിയം” കരൂർ  പഞ്ചായത്തിലെ കൊല്ലപ്പള്ളിയിൽ തുടക്കമായത് .  സലി കടുതോടിൽ ആണ്  ഈ പ്രോജെക്ടിനായി വീട് വാടകയ്ക്ക് നൽകിയത്. 



ചെന്നൈ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ബാനിയൻ എന്ന സ്ഥാപനുമായി ഒത്തുചേർന്നാണ് ഈ പ്രോജക്റ്റ് നടപ്പിലാക്കിവരുന്നത്. മനോദൌർബല്യ മുക്തരായിട്ടും വീടുകളിലേക്കു മടങ്ങാൻ സാധിക്കാതെ നാളുകളായി സ്ഥാപനത്തിൽ കഴിയുന്നവരെയാണ് ഹോം എഗൈന്റെ ഭാഗമായി വിവിധ വീടുകളിലേക്കു പുനരത്തിവാസിപ്പികുന്നത്. ആദ്യഘട്ടം എന്ന നിലയിൽ പുരുഷന്മാർക്കയുള്ള വീട് “ഓർക്കിഡ്” പാലാ മീനച്ചിലിൽ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു . “മാനസികരോഗത്തെ തുടർന്ന് വർഷങ്ങളായി സ്ഥാപനത്തിൽ കഴിയുന്ന രോഗം ഭേതമായവരെ യാതൊരു വിവേചനവുമില്ലാതെ മുഖ്യദാര സമൂഹത്തിന്റെ എത്തിക്കുക എന്നതാണ് ഹോം എഗൈൻ എന്നതിലൂടെ ഉദ്ദേശികുന്നത് എന്ന് മരിയസദനം ഡയറക്ടർ ശ്രീ. സന്തോഷ് ജോസഫ് പറഞ്ഞു”.

മരിയസദനത്തിനും ഹോം എഗൈൻ പ്രൊജെകടിനും പിന്തുണയായി ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ . സണ്ണി വി സ്കറിയാ വെൽകം കിറ്റുകൾ ആന്തൂറിയത്തിലെ അംഗങ്ങൾക്കു കൈമാറീ. ലയൺസ് ക്ലബ് അംഗങ്ങളായ ശ്രീ.ജെയിംസ് അഗസ്റ്റിൻ, ശ്രീ.ഷാജി തോമസ്,ശ്രീ.ഹരിദാസ്,ശ്രീ.ടോമി സി അബ്രാഹാം, ശ്രീ.റോയ് മാത്യു , ശ്രീ.ജ്യോതിഷ് , എന്നിവർ സന്നിഹിതരയിരുന്നു. കൂടാതെ കാരൂർ വാർഡ് മെംബർ ശ്രീമതി. സ്മിത ,കടനാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി . ഉഷ രാജു ,പാലാ മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലൻപറമ്പിൽ,രാജു ഡി കൃഷ്ണപുരം, സലി കടുതോടിൽ സിബി സ്നേഹ ചിറ്റ്സ് , മരിയസദനം ഹോം എഗൈൻ പ്രോജക്റ്റ് മാനേജർ അലീന സന്തോഷ് ,മാത്യു സുരേഷ് എന്നിവർ സന്നിഹിതരയിരുന്നു. ഇനിയും മറ്റ് വീടുകൾ തുടങ്ങാൻ കഴിയുണമെന്ന സാധിക്കുമെന്ന പ്രതീക്ഷയിലാണ് മരിയസദനം .






Post a Comment

0 Comments