Latest News
Loading...

കഞ്ചാവുമായി യുവാവ് പിടിയിൽ.

 വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. പാലാ കൊല്ലപ്പള്ളി തച്ചുപറമ്പിൽ വീട്ടിൽ ജോൺ വർഗീസ് മകൻ ദീപക് ജോൺ (26) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം പ്രതിക്ക് രാമപുരം, മേലുകാവ്,തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്.

. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായി നടത്തി പരിശോധനയിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇയാൾ പിടിയിലാവുന്നത്.


. എസ്.എച്ച്.ഓ. കെ.പി ടോംസൺ, സബ്ബ് ഇൻസ്പെക്ടർ അഭിലാഷ് എം.ഡി,സി.പി.ഓ മാരായ , അരുൺകുമാർ ,രഞ്ജിത്ത് ,സുമീഷ് മക് മില്ലൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




Post a Comment

0 Comments