Latest News
Loading...

കലുങ്ക് പൊളിക്കാതെ കാര്യമില്ല. പൂഞ്ഞാറില്‍ വീണ്ടും വെള്ളക്കെട്ട്

പൂഞ്ഞാര്‍ പള്ളിവാതില്‍ ജംഗ്ഷനിലെ വെള്ളക്കെട്ട് വീണ്ടും ദുരിതമാകുന്നു. ഇന്ന് വൈകിട്ട് പെയ്ത മഴയില്‍ മൂന്നരയോടെ ചെറുവാഹനങ്ങള്‍ കടന്നുപോകുന്നത് തടസ്സപ്പെട്ടു. ചെറിയ ഓടയില്‍ ഉള്‍ക്കൊള്ളാനാവാത്ത വിധം വെള്ളം എത്തുന്നതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. 



. വെട്ടിപ്പറമ്പ് റോഡിന് സമീപമുള്ള ഓടയും പള്ളിയ്ക്ക് മുന്‍പിലുള്ള ഓടയും അടഞ്ഞുകിടക്കുന്നതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്. 2 ദിവസം മുന്‍പും ഇവിടെ സമാന രീതിയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു

.അതേസമയം സമാന്തരമായി ഉപയോഗിക്കാവുന്ന വെട്ടിപ്പറമ്പ് രോഡ് നിലവില്‍ നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ ഉപയോഗിക്കാനാകാത്തതും തിരിച്ചടിയാണ്. വെള്ളം താഴുന്നത് വരെ കാത്തുനില്‍ക്കേണ്ടിവരും. പനച്ചികപ്പാറ, നടയ്ക്കല്‍ വഴിയുള്ള റോഡുകളും ഉപയോഗിക്കാം. 


.പ്രദേശത്തെ വെള്ളക്കെട്ട് സംബന്ധിച്ച് അധികൃതരെ വിവരം ധരിപ്പിച്ചിട്ടുള്ളതായി വാര്‍ഡ് മെംബര്‍ റോജി തോമസ് പറഞ്ഞു. എംഎല്‍എയുമായും ഇക്കാര്യം സംസാരിച്ചതായും കലുങ്ക് പൊളിച്ചുപണിയാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

.




Post a Comment

0 Comments