Latest News
Loading...

ഈരാറ്റുപേട്ടയില്‍ ട്രാഫിക് പരിഷ്‌കരണം. വെള്ളത്തില്‍ വരച്ച വരപോലെ

ഈരാറ്റുപേട്ട ടൗണില്‍ ട്രാഫിക് പരിഷ്‌ക്കരണങ്ങള്‍ നിലവില്‍ വന്നെങ്കിലും തുടക്കത്തില്‍ തന്നെ കല്ലുകടി. മാര്‍ക്കറ്റ് റോഡിലെയ്ക്ക് ഇറക്കി കച്ചവടം നടത്തുന വ്യാപാരികളെ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ എല്‍ഡിഎഫ് രംഗത്തെത്തി. ഇതോടെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കാന്‍ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് നഗരസഭ. പൊലീസ് സാന്നിധ്യത്തിലും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വാഹനങ്ങള്‍ കടന്നുപോയതോടെ പരിഷ്‌ക്കരണങ്ങള്‍ എത്രത്തോളം വിജയിക്കുമെന്നതും കണ്ടറിയണം. 

പലതവണ നടപ്പാക്കി പരാജയപെട്ട ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ ഇത്തവണത്തെ അവസ്ഥയും വ്യത്യസ്തമല്ല. തുടക്കത്തിലെ തന്നെ അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുത്തു. മാര്‍ക്കറ്റ് റോഡില്‍ നിന്നും അഹമ്മദ് കുരിക്കള്‍ നഗറിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാതിരിക്കുക, മാര്‍ക്കറ്റ് റോഡില്‍ നിന്നുമുള്ള വാഹനങ്ങള്‍ പഴയ സപ്ലൈകോ റോഡ് വഴിയോ ,ആര്‍ എച്ച് എം ജങ്ഷന്‍ വഴിയോ മെയിന്‍ റോഡിലേക്ക് പ്രവേശിക്കുക, മുഹിദ്ദീന്‍ പള്ളി കോസ് വേയില്‍ നിന്നും ഉള്ള വാഹനങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞ് സെന്‍ട്രല്‍ ജംഗ്ഷന്‍ ചുറ്റി മാത്രംമാര്‍ക്കറ്റ് റോഡിലേക്കും പ്രൈവറ്റ് ബസ് സ്റ്റാന്റ് ഭാഗത്തേക്കും പോവുക, 
അഹമ്മദ് കുരിക്കള്‍ നഗറിന് മുന്നിലുള്ള സ്റ്റോപ്പിലെ ബസുകളുടെ അനധികൃത പാര്‍ക്കിംഗും ഓട്ടോ റിക്ഷകളുടെ കറക്കവും പൂര്‍ണമായും ഒഴിവാക്കുക, വാഹനങ്ങള്‍ സ്റ്റോപുകളില്‍ മാത്രം നിര്‍ത്തുക. ഗതാഗതത്തിന് തടസമായി മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുക എന്നിവയൊക്കെയായിരുന്നു തീരുമാനങ്ങള്‍.

എതിർപ്പുമായി CPM. വിഡിയോ: https://fb.watch/eRLSqbRB8l/

രാവിലെ കട അടപ്പിക്കാന്‍ നഗരസഭാധികൃതര്‍ എത്തിയെങ്കിലും എതിര്‍പ്പുമായി ഇടത് പക്ഷവും രംഗത്തെത്തി. ഇടത് നേതാക്കളും നഗരസഭാ അധികതരും തമ്മില്‍ തര്‍ക്കവും ഉണ്ടായി. നഗരസഭ ട്രാഫിക് യോഗങ്ങളില്‍ പരിഷ്‌ക്കരണം അംഗീകരിക്കുകയും പുറത്തിറങ്ങുമ്പോള്‍ തീരുമാനം നടപ്പാക്കാന്‍ അനുവദിക്കാതിരിക്കുകയുമാണ് ഇടത് പക്ഷം ചെയ്യുന്നതെന്ന് നഗരസഭാ ചെയ്യര്‍പേഴ്‌സണ്‍ പറഞ്ഞു. ട്രാഫിക് കമ്മിറ്റി എടുത്ത തീരുമാനങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കുന്നതിന് കോടതിയെ സമീപിക്കുമെന്നും നഗരസഭാ അധികര്‍ വ്യക്തമാക്കി.



പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കുന്നതിനായി പൊലീസും രംഗത്തിറങ്ങി. എന്നാല്‍ പൊലീസ് സാന്നിധ്യത്തില്‍ പോലും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കൊണ്ട് നിരവധി ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷകളും ഇന്നും ടൗണില്‍ കൂടി സഞ്ചരിച്ചു. 

ട്രാഫിക് പരിഷ്‌ക്കരണങ്ങള്‍ പലതവണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും നടപ്പാക്കാന്‍ കഴിയാതെ പോയതാണ് ഈരാറ്റുപേട്ടയുടെ ചരിത്രം. എതിര്‍പ്പുകളെ വകവയ്ക്കാതെ മുന്‍ ചെയര്‍മാന്‍ ടിഎം റഷീദ് പല പരിഷ്‌കാരങ്ങളും കൊണ്ടുവന്നെങ്കിലും അതും വൃഥാവിലാവുകയായിരുന്നു. പുതിയ പരിഷ്‌ക്കരണവും എത്രകണ്ട് വിജയിക്കുമെന് കണ്ടറിയണം.




Post a Comment

0 Comments