ഇടിമണ്ണിക്കല്‍ ജുവല്ലറിയുടെ പന്ത്രണ്ടാമത് ഷോറൂം തൊടുപുഴ റോഡില്‍ പാലാ കെഎസ്ആര്‍ടിസി സ്റ്റേഷന് എതിര്‍വശം ഇടിമണ്ണിക്കല്‍ ബിൽഡിംഗ്സിൽ പ്രവര്‍ത്തനമാരംഭിച്ചു. പത്തനംതിട്ട എംപി ആന്റോ ആന്റണി ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിനിമാ താരം ഐശ്വര്യ ലക്ഷ്മി മുഖ്യാതിഥിയായി പങ്കെടുത്തു.
താരത്തെ കാണാന്‍ 100 കണക്കിന് ആരാധകര്‍ രാവിലെ മുതല്‍ തന്നെ ജൂവലറിയുടെ പരിസര പ്രദേശങ്ങളിലായി തടിച്ച് കൂടിയിരുന്നു. ഐശ്വര്യ ലക്ഷ്മി ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. മാണി സി കാപ്പന്‍ ങഘഅ ആദ്യ വില്പന നിര്‍വ്വഹിച്ചു. ഉദ്ഘാടത്തോടനുബന്നിച്ച് പത്ത് ഭാഗ്യശാലികളെ തിരഞ്ഞെടുത്ത് സ്വര്‍ണ്ണ നാണയം സമ്മാനമായി നല്‍കി. സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് ഐശ്വര്യ ലക്ഷ്മി നിര്‍വ്വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. പഴയ 22 ക്യാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വിലയിലോ തൂക്കത്തിലോ കുറവില്ലാതെ 916 ഹാള്‍ മാര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ ആക്കി മാറ്റാനുള്ള അവസരവും ഉണ്ട് . സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും. ഒരു മാസത്തേക്കാണ് ഈ ഓഫറുകള്‍ ലഭ്യമാവുക.
പാലാ നഗരസഭാധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ജോസ് എടേട്ട്, ബൈജു കൊല്ലംപറമ്പില്‍, മാനേജിംഗ് പാര്‍ട്ണര്‍ ഷാജി തോമസ്, പാര്‍ട്ണര്‍ സോണിയാ ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
നടി ഐശ്വര്യ ലക്ഷ്മി പാലായിൽ. വീഡിയോ: https://fb.watch/fc9x6RSpKG/
വൈവിധ്യമാര്‍ന്ന കളക്ഷനുകളാണ് ഇടിമണ്ണിക്കല്‍ ജൂവല്ലറിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബ്രൈഡല്‍ കളക്ഷന്‍ ഡയമണ്ട് കളക്ഷന്‍ എന്നിവയ്‌ക്കൊപ്പം ലൈറ്റ് വെയിറ്റ് ആഭരണങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
0 Comments