Latest News
Loading...

രാത്രിയിൽ മഴ . ഇടമറ്റം റോഡിൽ ഗതാഗത തടസ്സം

മിതമായ രീതിയിലാണെങ്കിലും രാത്രി മുഴുവൻ തുടർന്ന മഴയിൽ മീനച്ചിലാറ്റിലെ ജലനിരപ്പിൽ വർദ്ധനവ്. ഭരണങ്ങാനം ഇടമറ്റം വിളക്കുമാടം റോഡിൽ വളഞ്ഞെങ്ങാനം ഭാഗത്ത്‌ വെള്ളം കയറാൻ തുടങ്ങി. ഇവിടെ വാഹനങ്ങൾ കടന്നുപോകാൻ ആവാത്ത വിധം വെള്ളം ഉയർന്നിട്ടുണ്ട്. 
പാലായിലെ മീനച്ചിലാർ സ്കെയിലിൽ മൂന്നടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. പണങ്ങാനും വട്ടോളി കടവ് പാലത്തിൽ ജലനിരപ്പ് 23 അടിയായി. താലൂക്കിൽ എമ്പാടും നേരിയ തോതിൽ തുടർന്നു മഴ ചിലയിടങ്ങളിൽ ശക്തിപ്പെടുകയും ചെയ്തു.

Post a Comment

0 Comments