Latest News
Loading...

ദീപ ശിഖ പ്രയാണം നടത്തി

പൂഞ്ഞാർ.ദേശീയ കായിക ദിനചാരണത്തോടനുബന്ധിച്ച് ദ്രോണാചാര്യ കെ പി തോമസ് മാഷ് സ്പോർട്സ് അക്കാഡമി യും, ജി വി രാജാ ഫുട്ബോൾ അക്കാഡമി യും സംയുക്തമായി ദീപ ശിഖ പ്രയാണം നടത്തി.


.കായിക കേരളത്തിന്റെ പിതാവ് കേണൽ ജി വി രാജാ യുടെ ജന്മഗൃഹമായ പൂഞ്ഞാർ കോയിക്കൽ കൊട്ടാരത്തിൽ നിന്ന് ജി വി രാജായുടെ സഹോദരി അത്തം നാൾ അംബിക തമ്പുരാട്ടി കൊട്ടാരത്തിലെ കെടാവിളക്കിൽ നിന്ന് ദീപം പകർന്നു നൽകിയ ദീപശിഖ ദ്രോണാചാര്യ കെ പി തോമസ് മാഷ്, സംസ്ഥാന കായികാധ്യാപക സംഘടന ചെയർമാൻ ജോസിറ്റ് ജോൺ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 


.ദീപശിഖാ പ്രയാണം പൂഞ്ഞാർ ജി വി രാജാ സ്റ്റേഡിയത്തിൽ സമാപിച്ചു.എസ് എം വി സ്കൂൾ ഹെഡ്മാസ്റ്റർ ആർ നന്ദകുമാർ സന്ദേശം നൽകി.

.




Post a Comment

0 Comments