Latest News
Loading...

ഭരണങ്ങാനത്ത് മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടെടുത്തു

മീനച്ചിലാറ്റിലൂടെ  ഒഴുകിയെത്തിയ അജ്ഞാതമൃതദേഹം കരയ്‌ക്കെത്തിച്ചു.  വൈകിട്ട് നാല് മണിയോടെ ഭരണങ്ങാനം ഭാഗത്ത് നിന്നും മൃതദേഹം ഒഴുകിപ്പോകുന്നതായി നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 


.വിവരം അറിഞ്ഞ് പാലാ പോലീസും പാലാ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തറപ്പേല്‍ക്കടവ് പാലത്തിന് അടുത്തുവച്ച് മൃതദേഹം കയറുകെട്ടി കരയ്‌ക്കെത്തിച്ചു. 40 വയസ് തോന്നിക്കുന്ന യുവാവിന്റെ 2 ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെടുത്തത്. 

.
മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അമ്പാറ ഭാഗത്ത് നിന്നും കഴിഞ്ഞദിവസം ഒരാള്‍ ആറ്റില്‍ചാടിയിരുന്നു.  തീക്കോയി സ്വദേശിയായ ഇയാലുടെ മൃതദേഹമാണിതെന്നും സംശയിക്കുന്നു.





Post a Comment

0 Comments