തൃശൂരിൽ കോൾഗേറ്റ് ടൂത്ത് പേസ്റ്റിന് വ്യാജൻ. കയ്പമംഗലത്ത് കോൾഗേറ്റ് കമ്പനിയുടെ പേരിൽ വ്യാജമായി നിർമ്മിച്ച് കടകളിൽ വില്പനക്ക് വെച്ച ടൂത്ത് പേസ്റ്റുകൾ പിടിച്ചെടുത്തു.
.കോൾഗേറ്റ് കമ്പനി അധികൃതരുടെ പരാതിയിലാണ് കയ്പമംഗലം എസ്ഐ കെഎസ് സുബീഷ് മോന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയത്.
.കമ്പനി അധികൃതർ ചെക്കിങ്ങിനെത്തിയപ്പോഴാണ് വ്യാജ ടൂത്ത് പേസ്റ്റ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ടൂത്ത് പേസ്റ്റ് വിതരണം ചെയ്ത ഏജൻസിയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments