Latest News
Loading...

ചാർജ്ജിംഗ് പോയിന്റുകളിൽ അനധികൃത പാർക്കിംഗ്

വൈദ്യുതി വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനായി കെഎസ്ഇബി പാതയോരങ്ങളിൽ ഒരുക്കിയ ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് പോയിന്റുകൾക്ക് മുന്നിൽ നോൺ ഇലക്ട്രിക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായി പരാതി. ഇതോടെ ചാർജ്ജിംഗിനായി എത്തുന്ന വാഹനങ്ങൾക്ക് ചാർജ്ജിംഗ് നടത്താനാവാതെ വരുന്നതായാണ് ആക്ഷേപം.

പാലാ ബിഷപ്സ് ഹൗസിന് എതിർവശം ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന ചാർജ്ജിംഗ് പോയിന്റ് പലപ്പോഴും ഇലക്ട്രിക് വാഹന ഡ്രൈവർമാർക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് പരാതി. മറ്റുവാ ഹനങ്ങൾ ഇവിടെ പാർക്ക് ചെയ്ത് പോകുന്ന വാഹന ഉടമകൾ, വൈകിയോ വൈകിട്ടോ എത്തുന്നതാണ് പ്രശ്നമാവുന്നത്. പോസ്റ്റിനോട് ചേർത്ത് വാഹനങ്ങളിടുന്നതോടെ സ്കാനിംഗും നടക്കില്ല.

ചാർജ്ജിംഗ് പോയിന്റിൽ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചശേഷമാണ് ചാർജ്ജിംഗ് നടത്തേണ്ടത്. എന്നാൽ സ്കാൻ ചെയ്യാൻ സാധിക്കാത്ത അവസ്ഥയുമുണ്ടെന്ന് ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാരും ചൂണ്ടിക്കാട്ടുന്നു. ചാർജ്ജിംഗ് പോയിന്റെന്ന് രേഖപ്പെടുത്തിയ ബോർഡ് ഇവിടെയുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുമുണ്ട്. അന്യവാഹനങ്ങൾ ഇത്തരം സ്പോട്ടുകളിൽ പാർക്ക് ചെയ്യാതിരിക്കാനുള്ള നിർദേശം കൂടി സ്ഥാപിക്കണമെന്നാണ് ഇലക്ട്രിക് വാഹനഉട മകൾ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments