Latest News
Loading...

തടവനാൽ ബൈപാസ് നിർമ്മാണം എങ്ങുമെത്തിയില്ല

ഈരാറ്റുപേട്ട ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്യപ്പെട്ട തടവനാൽ ബൈപ്പാസ് നിർമാണം എങ്ങുമെത്താതെ നിലച്ചു. ആദ്യഘട്ടമായ പാലം നിർമാണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. ബൈപ്പാസിനായി സ്ഥലമേറ്റെടുപ്പിന് സർവേ പൂർത്തിയാക്കിയെങ്കിലും ബാക്കി നടപടികൾക്ക് 2 വർഷമായി അനക്കമില്ല.


പി.സി ജോർജ് എംഎൽഎയായിരുന്ന കാലത്താണ് പുതിയ ബൈപ്പാസിനുള്ള നടപടികൾ ആരംഭിച്ചത്. തടവനാലിൽ നിന്നും ആരംഭിച്ച് കാഞ്ഞിരപ്പള്ളി റോഡിലെ വെയിൽകാണാംപാറയിലെത്തുന്ന രീതയിലായിരുന്നു റോഡ്, . പാലം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ട് 2 വർഷമായി. 800 മീറ്റർ റോഡ് നിർമാണത്തിന് സർവേ പൂർത്തിയാക്കി 52 പേരുടെ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. റോഡ് വരുന്നതോടെ വികസനം പ്രതീക്ഷിച്ച് ജനങ്ങൾ എതിർപ്പുകളില്ലാതെ വിട്ടുനല്കാനും തയാറായി. എന്നാൽ നിർമാണജോലികൾ വൈകുന്നതിന് കാരണം എന്തെന്ന് ജനത്തിന് ഒരു പിടിയും ഇല്ല.

സർവേകല്ല് സ്ഥാപിച്ചതോടെ ഭൂമി കൈമാറ്റം അടക്കം മുടങ്ങിയിരിക്കുകയാണ്. അതേസമയം നിലവിലുള്ള കോൺക്രീറ്റ് റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസഹമായിരിക്കുകയാണ്. 6 വർഷത്തോളമായി ജനത്തിനുണ്ടായ നഷ്ടം പരിഹരിക്കണമെന്നും റോഡ് നിർമാണം പുനരാരംഭിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ടൗണിൽ പ്രവേശിക്കാതെ വാഗമണ്ണിലേയ്ക്കും പൂഞ്ഞാർ ഭാഗത്തേയ്ക്കും പോകാനാവുന്ന ബൈപ്പാസിന്റെ നിർമാണം അ ടിയന്തിരമായി പൂർത്തീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.




Post a Comment

0 Comments