Latest News
Loading...

കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉണ്ണിയുട്ടും തിരുവോണമുട്ടും നാളെ

കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ ഉണ്ണിയുട്ടും തിരുവോണമുട്ടും കർക്കിടക മാസത്തിലെ തിരുവോണമായ വ്യാഴാഴ്ച ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുന്നു. വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടത്തപ്പെടുന്ന ഉണ്ണിയൂട്ട് വഴിപാടിൽ പ്രതശുദ്ധിയോടുകൂടി എത്തുന്ന 12 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് ക്ഷേത്രത്തിൽ നേദിച്ച പ്രസാദം വിളമ്പിക്കൊടുക്കുന്നു. പങ്കെടുക്കുന്ന എല്ലാ കുട്ടികളേയും ഭഗവാനായി സങ്കൽപിച്ചാണ് പ്രസാദം വിളമ്പുന്നത്. തിരുവോണമൂട്ടും കാൽകഴുകിച്ചൂട്ടും പതിവുപോലെ ഉച്ചയ്ക്ക് നടത്തുന്നതാണ്. 

Post a Comment

0 Comments