Latest News
Loading...

1.37 കോടിയുടെ വികസനപദ്ധതി പൂര്‍ത്തീകരിച്ചതായി എംഎല്‍എ

ഒരു വര്‍ഷത്തിനുള്ളില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി എംഎല്‍എ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നീ പദ്ധതികളിലൂടെ അനുവദിക്കപ്പെട്ട 1.37 കോടി രൂപയ്ക്കുള്ള 35 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു സമര്‍പ്പിച്ചതായി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അറിയിച്ചു.
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് സ്‌കൂള്‍ റോഡ് (3 ലക്ഷം), ചോലത്തടം-ചക്കിപ്പാറ റോഡിനു സംരക്ഷണഭിത്തി നിര്‍മാണം (5.7 ലക്ഷം), കുന്നോന്നി സ്‌കൂള്‍പടി-ആറാട്ടുകടവ് അന്പലം റോഡ് നിര്‍മാണം (4.9 ലക്ഷം), മുരിങ്ങപ്പുറം-കണിയാപ്പാറ റോഡ് പുനരുദ്ധാരണം (4.9 ലക്ഷം) എന്നിങ്ങനെ പ്രവൃത്തി പൂര്‍ത്തീകരിച്ചു.

പൂഞ്ഞാര്‍ പഞ്ചായത്തില്‍ എസ്എംവിഎച്ച്എസ്എസിനു പാചകപ്പുര നിര്‍മാണം (10 ലക്ഷം), ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ പത്താഴപ്പടി അങ്കണവാടിക്കു ചുറ്റുമതിലും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും (1.5 ലക്ഷം), കല്ലോലിപ്പറന്പ് റോഡ് കോണ്‍ക്രീറ്റിംഗ് (2 ലക്ഷം), ആനിപ്പടി പുത്തന്‍പുരയ്ക്കല്‍ റോഡ് കോണ്‍ക്രീറ്റിംഗ് (2 ലക്ഷം), മൈലാടി-കീഴേടം റോഡ് കോണ്‍ക്രീറ്റിംഗ് (2 ലക്ഷം), മുത്താരംകുന്ന്-കൊട്ടുകാപ്പള്ളി റോഡ് കോണ്‍ക്രീറ്റിംഗ് (1.5 ലക്ഷം), കാരക്കാട്-കാടപുരം-മുക്കോലിപ്പറന്പ് റോഡിനു സംരക്ഷണഭിത്തി (2 ലക്ഷം), വട്ടക്കയം-വാഴമറ്റം റോഡ് സൈഡ് കോണ്‍ക്രീറ്റ് (1.5 ലക്ഷം), മന്തക്കുന്ന്-മുഹയിദീന്‍ പള്ളി റോഡ് കോണ്‍ക്രീറ്റിംഗ് (2.5 ലക്ഷം), സഫാ അങ്കണവാടി റോഡ് പുനരുദ്ധാരണം (3 ലക്ഷം), പുള്ളോലില്‍-കാപ്പിരിപ്പറന്പ് റോഡ് കോണ്‍ക്രീറ്റിംഗ് (2.5 ലക്ഷം) എന്നീ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.




തിടനാട് ഗ്രാമപഞ്ചായത്തില്‍ ചിറ്റാറ്റിന്‍കര-ശൗര്യാകുഴി-തകടിയേല്‍ റോഡ് (3.5 ലക്ഷം), വാരിയാനിക്കാട്-നവോദയ നഗര്‍ റോഡ് പുനരുദ്ധാരണം (3 ലക്ഷം), ചേരാനി-പടിഞ്ഞാറ്റുമല റോഡ് കോണ്‍ക്രീറ്റ് (2 ലക്ഷം), പടിഞ്ഞാറെ പിണ്ണാക്കനാട് റോഡ് കോണ്‍ക്രീറ്റിംഗ് (2 ലക്ഷം), മൈലാടി-അംബേദ്കര്‍ കോളനി-ചാണകക്കുളം റോഡ് നിര്‍മാണം (4.9 ലക്ഷം), തീക്കോയി ഗ്രാമപഞ്ചായത്തില്‍ മംഗളഗിരി ജംഗ്ഷനില്‍ കലുങ്ക് നിര്‍മാണം (6.6 ലക്ഷം), ഞണ്ടുകല്ല്-തേവരുപാറ റോഡ് സൈഡ് കോണ്‍ക്രീറ്റിംഗ് (1.5 ലക്ഷം) എന്നീ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു.

പാറത്തോട് ഗ്രാമപഞ്ചായത്തില്‍ വെളിച്ചിയാനി-വടക്കേമല റോഡ് കോണ്‍ക്രീറ്റിംഗ് (10 ലക്ഷം ), ചോറ്റി-പട്ടിയാനിക്കര റോഡ് കോണ്‍ക്രീറ്റിംഗ് (2 ലക്ഷം), ചിറ-മുസ്ലിംപള്ളി റോഡ് കോണ്‍ക്രീറ്റിംഗ് (1.5 ലക്ഷം), ഇടച്ചോറ്റി-സെഹിയോന്‍മല റോഡ് എന്നിവയും മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ ഡ്രീംനഗര്‍ വരിക്കാനി മുസ്ലിം പള്ളി റോഡ് കോണ്‍ക്രീറ്റിംഗ് (10 ലക്ഷം), കയ്യൂന്നി റോഡ് ഇല്ലിക്കല്‍ കോളനി-കിളിരൂപ്പറന്പുപടി റോഡ് കോണ്‍ക്രീറ്റിംഗ് (3 ലക്ഷം), കാര്‍ഗില്‍ പോയിന്റ്-മാങ്ങാപ്പാറ റോഡ് ടാറിംഗ് (2 ലക്ഷം), വേലനിലം-കളം റോഡ് കോണ്‍ക്രീറ്റിംഗ് (2 ലക്ഷം), വേലനിലം-പാറേക്കാട്ട്-പത്തേക്കര്‍-പറത്താനം റോഡ് കോണ്‍ക്രീറ്റിംഗ് (4.98 ലക്ഷം), എരുമേലി ഗ്രാമപഞ്ചായത്തില്‍ നേര്‍ച്ചപ്പാറ-കവുങ്ങുംകുഴി റോഡ് പുനരുദ്ധാരണം (4.9 ലക്ഷം), പാണപിലാവ് കരയിലക്കുളംപടി-ചീനിമരം റോഡില്‍ സംരക്ഷണഭിത്തി നിര്‍മാണം (4.95 ലക്ഷം), എഴുകുംമണ്ണ്-ചാത്തന്‍മഠം റോഡ് കോണ്‍ക്രീറ്റിംഗ് (ഒരു ലക്ഷം), സെയ്തലവി മെമ്മോറിയല്‍ റോഡിന് സംരക്ഷണഭിത്തി നിര്‍മാണം (ഒരു ലക്ഷം) എന്നീ പ്രവൃത്തികളും പൂര്‍ത്തീകരിച്ചതായി എംഎല്‍എ അറിയിച്ചു.




Post a Comment

0 Comments