Latest News
Loading...

സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വിജയോൽസവം

പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വിജയോൽസവം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വിജയദിനാഘോഷം സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു പാറതൊട്ടിയിൽ അധ്യക്ഷത വഹിച്ചു.. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാത്യു മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. തുടർച്ചയായ പതിനഞ്ചാമത് വർഷമാണ് സ്കൂളിന് നൂറ് ശതമാനം വിജയം ലഭിക്കുന്നത്.പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും എൽ എ സ്.എസ്, യു എസ്.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ഹെഡ്മാസ്റ്റർ സോണി തോമസ്, ജനപ്രതിനിധികൾ, അധ്യാപക-വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments