Latest News
Loading...

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെ വിജയ ദിനാഘോഷം

  ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെ വിജയ ദിനാഘോഷം 29-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണിക്ക് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. പാലാ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ വെരി.റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിന് സ്കൂൾ മാനേജർ റവ.ഫാ.സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിക്കും. ദീപിക നമ്മുടെ ഭാഷാ പദ്ധതി,സ്കൂൾ തനതു പ്രവർത്തനമായ എന്റെ വീടിന് എന്റെ കൈത്താങ്ങ്, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രസ്തുത യോഗത്തിൽ നിർവ്വഹിക്കും. ഈ വർഷം SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരരിക്കും.തിടനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മിനി ബിനോ മുളങ്ങാശ്ശേരി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷെറിൻ പെരുമാംകുന്നേൽ,വാർഡ് മെമ്പർ ശ്രീ. A.C രമേശ്, പി. റ്റി.എ പ്രസിഡന്റ് ശ്രീ ഷെറിൻ കുര്യാക്കോസ്തയ്യിൽ എന്നിവർ പ്രസ്തുത യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Post a Comment

0 Comments