പൂഞ്ഞാര്‍ മങ്കുഴി ആകല്‍പാന്തപ്രശോഭിനി ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. 100 കണക്കിന് ഭക്തർ ബലി തര്‍പ്പണ ചടങ്ങുകള്‍ക്കായി എത്തി. പൂഞ്ഞാര്‍ ബാബു നാരായണന്‍ തന്ത്രികള്‍, ക്ഷേത്രം മേല്‍ശാന്തി അജേഷ് പൂഞ്ഞാര്‍, ഗോകുലം തങ്കച്ചന്‍ ശാന്തി, ഷിജോ ശാന്തി വാഴപ്പള്ളില്‍, പുലിയന്നൂര്‍ ബിജു ശര്‍മ്മ എന്നിവര്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കും, തില ഹോമം, പിതൃ നമസ്‌കാര ചടങ്ങുകള്‍ എന്നീ കര്‍മ്മങ്ങള്‍ക്കും ക്ഷേത്ര ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി.
വാവുബലിതര്‍പ്പണ ചടങ്ങിനു പുറമേ തിലഹോമവും പിതൃനമസ്‌കാര ചടങ്ങുകളും നടന്നു. രാവിലെ 5.30 ന് ബലിതര്‍പ്പണം ആരംഭിച്ചു. ക്ഷേത്രത്തിലെത്തിച്ചേര്‍ന്ന എല്ലാ ഭക്തജനങ്ങള്‍ക്കും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. ചുറ്റമ്പലത്തിനായുള്ള കൃഷ്ണശിലാസമര്‍പ്പണം നടത്തുവാനാഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ക്ക് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൗണ്ടറില്‍ സൗകര്യമൊരുക്കിയിരുന്നു
0 Comments