Latest News
Loading...

രാമപുരത്ത് മുന്‍പ്രസിഡന്റ് കൂറുമാറി എല്‍ഡിഎഫിൽ

രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. ഇന്ന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗവും, മുന്‍ പ്രസിഡണ്ടുമായിരുന്ന ഷൈനി സന്തോഷ് ഇടത് മുന്നണിയിലേക്ക് കുറു മാറിയതാണ് ഭരണം നഷ്ടപെടാനിയായത്. ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷൈനി സന്തോഷിന് 8 വോട്ടും UDF സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ലിസമ്മ മത്തച്ചന് 7 വോട്ടും ലഭിച്ചു ആദ്യ റൗണ്ടില്‍ മല്‍സരിച്ച BJP സ്ഥാനാര്‍ത്ഥി റെജി ജയന് 3 വോട്ടാണ് ലഭിച്ചത്. രണ്ടാം റൗണ്ടില്‍ ഷൈനി ന്തോഷും, ലിസമ്മയും തമ്മിലായിരുന്നു മല്‍സരം.

യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന  ഷൈനി സന്തോഷ് എല്‍.ഡി.എഫിനോടൊപ്പം എത്ത മിനിട്ടുകള്‍ക്കുള്ളില്‍ എല്‍.ഡി.എഫ് പിന്തുണയില്‍ വീണ്ടും പ്രസിഡണ്ടാവുകയായിരുന്നു. ഷൈനി പ്രസിഡണ്ടായിരുന്ന കാലയളവില്‍ വൈസ് പ്രസിഡണ്ട് ജോസഫ് വിഭാഗം അംഗത്തിന്റെ ഇടപെടലുകള്‍ സൃഷ്ടിച്ച അലോസരങ്ങളും കോണ്‍ഗ്രസിലെ ഗ്രൂപ്പിസങ്ങളും സുഗമമായ പഞ്ചായത്ത് ഭരണം അസാദ്ധ്യമാക്കിയതാണ് പടലപിണക്കത്തിന് ഇടയാക്കിയത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി നടത്തിപ്പ് വളരെ പിന്നിലായി തീരുകയും ചെയ്തിരുന്നു. ഇതില്‍ എല്‍.ഡി.എഫ് പ്രതിഷേധം നടത്തി വരുന്നതിനിടയിലാണ് യു.ഡി.എഫ് സമ്മര്‍ദ്ദം ചെലുത്തി പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ടിനെയും രാജിവയ്പിച്ചത്.

ഷൈനി തുടര്‍ന്നിരുന്നുവെങ്കില്‍ അഞ്ചു വര്‍ഷവും പിന്തുണ നല്‍കുമായിരുന്നുവെന്ന് എല്‍.ഡി.എഫ് നേതാവും കേരള കോണ്‍.(എം) കക്ഷി നേതാവുമായ സണ്ണി പൊരുന്ന കോട്ട്  നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏതാനും മാസം മുന്‍പാണ് ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന കേരള കോണ്‍.(എം) പ്രതിനിധിയെ എല്‍.ഡി.എഫ് മുന്നണിയില്‍ മത്സരിച്ച് വിജയിച്ച അംഗത്തിന്റെ പിന്തുണയില്‍ അവിശ്വാസത്തിലൂടെ യു.ഡി.എഫ് പുറത്താക്കിയിരുന്നത്. ഇതിനുള്ള മധുര പ്രതികാരമാണ് എല്‍.ഡി.എഫ് രാമപുരത്ത് നടത്തിയത്. നേരത്തെ കോണ്‍ഗ്രസ് രാമപുരം മണ്ഡലം പ്രസിഡണ്ട് ഉള്‍പ്പെടെ കേരള കോണ്‍.(എം)ല്‍ എത്തിയിരുന്നു.





Post a Comment

0 Comments