Latest News
Loading...

പ്രതിപക്ഷ കൗൺസിലർമാർ ധർണ നടത്തി

 മർദ്ദനമേറ്റ ജനറൽ ആശുപത്രി ജീവനക്കാർക്ക് ഐക്യദാർഢ്യം  പ്രഖ്യാപിച്ചും നഗരഭരണ നേതൃത്വത്തിൻ്റെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ ആശുപത്രി പടിക്കൽ ധർണ നടത്തി.

 പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും മതിയായ സംരക്ഷണം നൽകാൻ അധികാരികൾ തയ്യാറാകണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു.

കുത്തഴിഞ്ഞുകിടക്കുന്ന ആശുപത്രിയുടെ ശോച്യാവസ്ഥയും പോരായ്മയും പരിഹരിച്ച് പാവപ്പെട്ട രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും മതിയായ സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് അടിയന്തിരമായി ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റി ചേരണമെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു.

ജനറൽ ആശുപത്രി , കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽ പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിച്ച് ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് നിരന്തരമായി യുഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ നാളിതുവരെ ഇത് പ്രാവർത്തികമാക്കാത്തത് ഭരണാധികാരികളുടെ അനാസ്ഥയാണ് .
        
ആശുപത്രി കവാടത്തിൽ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണയിൽ കൗൺസിലർമാരായ പ്രിൻസ് വി സി ,  ജോസ്‌ എടേട്ട്,   മായ രാഹുൽ, സിജി ടോണി, ലിസിക്കുട്ടി മാത്യു, 'ആനി ബിജോയി തുടങ്ങിയവർ പ്രസംഗിച്ചു.





Post a Comment

0 Comments