കുട്ടികളുടെ മുങ്ങി മരണങ്ങൾ ഒരു നിത്യസംഭവമായി മാറിയിരിക്കുന്ന ഈ കാലത്ത് അക്ഷരം പകര്‍ന്നു നല്‍കുന്നതോടൊപ്പം വിലപ്പെട്ട ജീവനെ സംരക്ഷിക്കാന് നീന്തല്‍ പരിശീലനം ആവശ്യമാണെന്ന ചിന്തയാണ് ഇങ്ങനെ ഒരു സംരംഭത്തിനു തുനിയാന് സ്കൂള്‍ അധികൃതരെ പ്രേരിപ്പിച്ചത്. തോടും പുഴകളും കായലും കടലും ഉള്ള കൊച്ചു കേരളത്തില്‍ മുങ്ങിക്കുളി കുട്ടികള്‍ക്ക് ഹരമാണ്.
മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെ കൂട്ടു കൂടി വെള്ളത്തില്‍ ചാടുന്ന അവസരങ്ങളില്‍ നീന്തല്‍ പഠനം ഗുണം ചെയ്യും എന്ന് ഇവിടുത്തെ രക്ഷിതാക്കളും ആശ്വസിക്കുന്നു. ചൂണ്ടച്ചേരിയിലുള്ള നീന്തല്‍ പരിശീലന കേന്ദ്രം ആണ് സ്കൂൾ ഇതിനായി തെരഞ്ഞെടുത്തത്.
0 Comments