ഈരാറ്റുപേട്ട : 2021-2023 ബി. എഡ് ബാച്ചിന്റെ ഫീസിൽ പെട്ടെന്നുണ്ടായ വലിയ വർദ്ധനവിനെതിരെ CPAS കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ടയിലെ വിദ്യാർത്ഥികൾ സമരം നടത്തി.
അഡ്മിഷൻ സമയത്ത് പറഞ്ഞ ഫീസിൽ നിന്നും ഒരു മുന്നറിയിപ്പ് പോലും നൽകാതെ ഫീസ് വർദ്ധിപ്പിച്ചത് വിദ്യാർത്ഥികളെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. വിദ്യാർത്ഥികളുടെ പക്ഷത്തുനിന്ന് ചിന്തിക്കാനോ അവർക്ക് വേണ്ടി സംസാരിക്കാനോ ആരും തയ്യാർ ആകുന്നില്ല. ഉന്നതാധികാരികൾ ഇതിന് ഉചിതമായ നടപടി സ്വീകരിക്കണം എന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
0 Comments