Latest News
Loading...

സമഗ്രസാക്ഷരപാലാ പദ്ധതിയും അക്ഷരമാല പ്രകാശനവും



പാലാ സെൻ്റ് തോമസ് കോളേജ് ഓഫ്  ടീച്ചർ എഡ്യൂക്കേഷൻ വേദിയായി സമഗ്ര സാക്ഷരപാലാ പദ്ധതിയിലൂടെ മലയാള ഭാഷാ പഠനരംഗത്തു നവീനമായ മാറ്റത്തിന് തുടക്കം കുറിച്ചു. വിദ്യാഭ്യാസ മന്ത്രി ശ്രീ വി. ശിവൻകുട്ടി, ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ , പാലാ എം. എൽ. എ  ശ്രീ. മാണി. സി. കാപ്പൻ, പാലാ രൂപത മെത്രാൻ മാർ. ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സാന്നിഹിതരായിരുന്ന ചടങ്ങിൽ സമഗ്ര സാക്ഷര പാലാ പദ്ധതിയുടെ പ്രോജക്ട് അവതരണം റവ. ഡോ. തോമസ് മൂലയിൽ നിർവ്വഹിച്ചു.മന്ത്രി വി. ശിവൻകുട്ടി ചടങ്ങിന്റെ ഉദ്ഘാടന കർമം നിർവ്വഹിച്ചു.മലയാള ഭാഷയോട് ഇത്രയും സ്നേഹവും താൽപര്യവും കാണിക്കുന്ന അദ്ധ്യാപകരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉദ്ധ്യമത്തിന് മന്ത്രി  എല്ലാവിധ ആശംസകളും നേരുകയും സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.

 ഫാ. തോമസ് മൂലയിലിന്റെ ഉദ്യമത്തിന്റെ ഫലമായി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ അക്ഷരമാല വിശിഷ്ട വ്യക്തികൾ ചേർന്ന് വേദിയിൽ അനാവരണം ചെയ്തു.  സ്കൂളുകൾ വർണാഭമാക്കുന്നതിനു ഒരുക്കിയ  നിറക്കൂട്ട്  2022 പദ്ധതിക്ക് നേതൃത്വമേകിയ കോളേജിനും അദ്ധ്യാപക വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണം  മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.  കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ടി. സി. തങ്കച്ചൻ, മുൻസിപ്പൽ ചെയർമാൻ ശ്രീ. ആന്റോ ജോസ് പടിഞ്ഞാറേക്കര എന്നിവർ സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ റവ.ഡോ. സിസ്റ്റർ ബീനാമ്മ മാത്യു ചടങ്ങിനു കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.  ടീച്ചർ ഇൻചാർജ് ഡോ. അലക്സ് ജോർജ്, സ്റ്റുഡന്റ് കോർഡിനേറ്റർ ശ്രീ സോജോ ജോൺ, ശ്രീമതി ദീപാ എ.കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments