Latest News
Loading...

വിവാദ പ്രസംഗത്തില്‍ സജി ചെറിയാന്‍ രാജിവയ്ക്കില്ല

ഇന്‍ഡ്യന്‍ ഭരണഘടനയ്ക്കെതിരെ നടത്തിയ പ്രയോഗം വലിയ വിവാദമായെങ്കിലും മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കില്ല രാവിലെ എകെജി സെന്ററില്‍  സിപിഎം അവയ്ലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നെങ്കിലും രാജി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.


ഭരണഘടനക്കെതിരായായിരുന്നു മന്ത്രി സജി ചെറിയാന്റെ വിമര്‍ശനം. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയെന്നാണ് വിമര്‍ശനം. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതി വച്ചു. കൂട്ടത്തില്‍ മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തവും കുടച്ചക്രവുമെക്കെ എഴുതി വച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളിയില്‍ ഞായറാഴ്ച സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.


മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം പൊലീസ് പരിശോധിക്കും. നിലവില്‍, ഭരണഘടനാ അവഹേളന പ്രസംഗത്തില്‍ മന്ത്രിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കിട്ടിയ പരാതികള്‍ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്. പരാതികളില്‍ എന്ത് തുടര്‍ നടപടി വേണം എന്നത് പൊലീസ് തീരുമാനിച്ചിട്ടില്ല. മന്ത്രി ആരോപണ വിധേയനായ സംഭവത്തില്‍ ഉന്നത തല നിര്‍ദേശമില്ലാതെ പൊലീസ് അന്വേഷണം ഉണ്ടാകില്ല. സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശവും തേടും 


പ്രസംഗം അതിരുവിട്ടപ്പോള്‍ അതിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നത് ഇതിന് മുന്‍പ്  ആര്‍.ബാലകൃഷ്ണപ്പിള്ളയ്ക്കാണ്. പഞ്ചാബ് മോഡല്‍ പ്രസംഗം എന്ന പേരിലാണ് ആ വിവാദം പില്‍ക്കാലത്ത് അറിയപ്പെട്ടത്. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കെയായിരുന്നു പിള്ളയുടെ കൈവിട്ട പ്രസംഗം. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയത് പരാമര്‍ശിച്ചായിരുന്നു പ്രസംഗം. കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരുമുള്ള യുവാക്കള്‍ രംഗത്തിറങ്ങണം- ഇതായിരുന്നു പിള്ളയുടെ വാക്കുകള്‍.  കലാപ ആഹ്വാനമെന്ന വാദത്തെ പിള്ള തള്ളിപ്പറഞ്ഞെങ്കിലും, അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ജി.കാര്‍ത്തികേയന്‍, പിള്ളയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും രാജി വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. പിന്നാലെ, ഇതുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയില്‍ എത്തി. ബാലകൃഷ്ണപ്പിള്ളയ്ക്ക് രാജി വക്കേണ്ടി വന്നു. 




Post a Comment

0 Comments