Latest News
Loading...

ജീവനക്കരെ മര്‍ദ്ദിച്ച സംഭവം. ആശുപത്രിയില്‍ പ്രതിഷേധയോഗം

പാലാ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാര്‍ ഒന്നടങ്കം  ജനറല്‍ ആശുപത്രി  അങ്കണത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. വിവിധ  യൂണിയനുകളുടെ നേതൃത്വത്തില്‍ ആണ് പ്രതിഷേധയോഗം സംഘടിപ്പിച്ചത്.  ചികിത്സ മുടങ്ങാതെയാണ് യോഗം സംഘടിപ്പിച്ചത്. 

പാലാ ജനറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കഞ്ചാവ് ലഹരിയില്‍ എത്തിയ  കാസര്‍ഗോഡ് സ്വദേശി ബിനോയ് എന്നയാള്‍ ഡ്യൂട്ടി ഡോക്ടറെയും സുരക്ഷ ജീവനക്കാരെയും അത്യാഹിത വിഭാഗത്തില്‍ എത്തി മര്‍ദ്ദിച്ചത്. ഇയാള്‍ പാലായില്‍ കെട്ടിട നിര്‍മ്മാണ സൈറ്റിലെ തൊഴിലാളി ആയിരുന്നു.  കഴിഞ്ഞദിവസം ഇയാളുടെ തലയ്ക്ക് പരിക്ക് പറ്റി  ആശുപത്രിയില്‍ എത്തുകയും ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞുവിടുകയും ചെയ്തിരുന്നു.  

എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ ബിനോയ് അത്യാഹിത വിഭാഗത്തില്‍ എത്തുകയും  സുരക്ഷാ ജീവനക്കാരെ അസഭ്യം പറഞ്ഞ കയ്യേറ്റം നടത്തി. ഓടിയെത്തിയ ഡ്യൂട്ടി ഡോക്ടര്‍  പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ഇയാളെ പിടികൂടുകയും ചെയ്തു.  ആശുപത്രിയില്‍ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരനായ ടോമിയുടെ  കൈക്ക് പരിക്ക് ഏറ്റു. ഡ്യൂട്ടി ഡോക്ടര്‍ അരുണ്‍ , സുരക്ഷാ ജീവനക്കാരനായ ജിമ്മി ലൂക്കോസ്,  ഇസിജി ടെക്‌നീഷ്യനായ  സുധീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.  


 ആശുപത്രി അങ്കണത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധയോഗം നടന്നത്.  പ്രതിഷേധ യോഗത്തിന്റെ ഉദ്ഘാടനം ഡോക്ടര്‍ ശബരിനാഥ് നിര്‍വഹിച്ചു.  വിവിധ സംഘടനാ ഭാരവാഹികളായ ഡോക്ടര്‍ ടോണി തോമസ്, സിന്ധു കെ വി, സുനില്‍കുമാര്‍, ജോണിക്കുട്ടി ,  ആര്‍എംഒ ഡോക്ടര്‍ അരുണ്‍  എന്നിവര്‍ പ്രതിഷേധ യോഗത്തിന് നേതൃത്വം നല്‍കി.  പ്രതിയായ ബിനോയ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.





Post a Comment

0 Comments