Latest News
Loading...

പാലാ സെന്റ് തോമസ് സ്‌കൂള്‍ ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതോത്തര രജത ജൂബിലി സ്മാരക മന്ദിരത്തിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും ജൂലൈ 9 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍ പിതാവ് എന്നിവര്‍ സന്നിഹിതരായിരിക്കും . 

പുതുതായി നിര്‍മ്മിച്ച ഹയര്‍ സെക്കന്‍ഡറി മന്ദിരം നവീന സൗകര്യങ്ങളോടു കൂടിയതാണ് .നാല് നിലകളിലായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍, നവീന രീതിയിലുള്ള ലാബ് , ലൈബ്രറി, എന്‍എസ്എസ് ,സ്‌കൗട്ട് റൂമുകള്‍ തുടങ്ങിയ എല്ലാവിധത്തിലുള്ള ആധുനിക സൗകര്യങ്ങളും പുതിയ മന്ദിരത്തില്‍ ഉണ്ടാകും .

 25000 സ്‌ക്വയര്‍ഫീറ്റ് ഉണ്ട് പുതിയ സ്‌കൂള്‍ കെട്ടിടം . മനോഹരമായ സ്‌കൂള്‍ ക്യാമ്പസ് , വാഹന പാര്‍ക്കിംഗ് സൗകര്യം, നവീന രീതിയിലുള്ള കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയവ പാലാ സെന്റ് തോമസ് എച്ച്എസ്എസിന്റെ പുതിയ മന്ദിരത്തില്‍ ഉണ്ടാകും.


വികാരി ജനറല്‍ വെരി. റവ. ഡോ. ജോസഫ് മലേപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി റവ.ഫാ. ബര്‍കുമാന്‍സ് കുന്നുംപുറം, ശ്രീ.ജോസ് കെ മാണി എം.പി., ശ്രീ.തോമസ് ചാഴിക്കാടന്‍ എം.പി., ശ്രീ മാണി സി. കാപ്പന്‍ എം.എല്‍.എ., ശ്രീ ആന്റോ ജോസ് പടിഞ്ഞാറേക്കര ( മുനിസിപ്പല്‍ ചെയര്‍മാന്‍), ശ്രീ സന്തോഷ് കുമാര്‍ കെ (ഡി, ഡി.കോട്ടയം), മാത്യു എം. കുര്യാക്കോസ് (സ്‌കൂള്‍ പ്രിന്‍സിപ്പല്‍) എന്നിവര്‍ പ്രസംഗിക്കും. നിതിന്‍ രാജ് ഐപിഎസ് ( എ. എസ്.പി. പാലാ) ബിജി ജോജോ (വാര്‍ഡ് കൗണ്‍സിലര്‍ ) ജയശ്രീ കെ. (ഡി. ഇ.ഒ.പാല ) ജോര്‍ജുകുട്ടി ജേക്കബ് (ഹെഡ്മാസ്റ്റര്‍ ). റ്റി.സി. തങ്കച്ചന്‍ (പിടിഎ പ്രസിഡണ്ട്) എന്നിവര്‍ സംബന്ധിക്കും.




Post a Comment

0 Comments