Latest News
Loading...

പൊതു ടോയ്ലറ്റ് പൊളിച്ചുമാറ്റിയതിൽ പ്രതിഷേധം

മൂന്നാനി തോട്ടത്തിൽ കടവ് റോഡിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൊതു ടോയ്ലറ്റ് നഗരസഭയിൽ നിന്നും തിടുക്കപ്പെട്ട് പൊളിച്ച് മാറ്റിയെന്നണ് ആക്ഷേപം. പുതിയ ടോയ്ലറ്റ് സ്ഥാപിക്കുന്നതിൻ്റെ പേരിൽ പഴയ ശൗചാലയം പൊളിച്ച് മാറ്റിയിട്ട് ഒന്നര മാസം കഴിഞ്ഞെങ്കിലും പുതിയ ടോയ്ലറ്റ് നിർമ്മാണ നടപടികൾ എങ്ങുമെത്താതിരുന്നതിനെ തുടർന്നാണ് മൂന്നാനി, കൊച്ചിടപ്പാടി വാർഡുകളിലെ കൗൺസിലർ മാരായ ലിജി ബിജു വരിക്കാനിക്കലും, സിജി ടോണിയും പ്രതിഷേധവുമായി രംഗത്തെത്തിയത്.



നിലവിൽ മൂന്നാനിയിലെ ശൗചാലയത്തിനോട് ചേർന്ന ഗ്രൗണ്ടിലാണ് പാലാ ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥർ വാഹന ടെസ്റ്റിംഗ് നടത്തി വരുന്നത്. , , വാഹനങ്ങൾ പരിശീലനം നടത്തുന്നതും ഇതേ സ്ഥലത്താണ്. ദിനം പ്രതി വനിതകൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് ഡ്രൈവിംഗ് പരിശീലനത്തിനായും ഡ്രൈവിംഗ് ടെസ്റ്റിനായും മൂന്നാനിയിലെ ഗ്രൗണ്ടിൽ എത്തിച്ചേരുന്നത്.


ഇവിടെ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രാഥമിക കൃത്യത്തിനായി ആശ്രയിച്ചിരുന്ന ശൗചാലയമാണില്ലാതായത്. ചെയർമാൻ നൽകിയ മുൻകൂർ അനുമതി പ്രകാരം തിടുക്കപ്പെട്ട് പൊളിച്ച് മാറ്റുകയായിരുന്ന വെന്നാണ് ആരോപണം




Post a Comment

0 Comments