Latest News
Loading...

ടോയ് ലെറ്റ് സ്ഥാപിച്ച് നഗരസഭ


പാലാ: നഗരസഭയിലെ മൂന്നാനി വാർഡിൽ തകർന്ന ടോയ്‌ലെറ്റ് പൊളിച്ചുമാറ്റി പുതിയത് സ്ഥാപിക്കുവാനുണ്ടായ കാലതാമസo ആരോപിച്ച് രണ്ട് പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്ന സമരം കഴിഞ്ഞ ഉടനെ പുതിയ ടോയ് ലെറ്റ് സ്ഥാപിച്ച് നഗരസഭ.
ടോയ്ലെറ്റ് സ്ഥാപിക്കുവാനുള്ള നടപടി ഇന്ന് ഉണ്ടെന്ന് കണ്ടുറപ്പിച്ച ശേഷമാണ് ഒരു മുഴം മുന്നേ ഉള്ള സമരo നടത്തിയതെന്ന് ഭരണപക്ഷം അരോപിച്ചു. നവീന മോഡുലാർ സ്റ്റീൽ ടോയ്ലെറ്റുകൾ സ്ഥാപിക്കുന്നതിനാണ് പഴയ ടോയ് ലെറ്റ് പൊളിച്ചുമാറ്റിയത്. എന്നാൽ മോഡുലാർ ടോയ്‌ലെറ്റുകൾ എത്തിക്കുന്നതിന് ഉണ്ടായ ട്രാൻസ്പോർട്ടേഷൻ പ്രശ്‌നമാണ് കാലതാമസം വരുത്തിയത്‌. 


മൂന്നാനിയിൽ സ്ഥാപിക്കുവാൻ രാവിലെ മോഡുലാർ ടോയ്റ്റ് നഗരത്തിലെത്തി എന്ന് കണ്ടറിഞ്ഞ ശേഷമാണ് രണ്ട് കൗൺസിലർമാർ സമരം നടത്തിയത്.സമരത്തെ തുടർന്നാണ് ടോയ്ലറ്റ് സ്ഥാപിക്കുന്നതെന്ന് പ്രചരിപ്പിക്കുന്നതിനാണ് ചിലർ ശ്രമിച്ചതെന്ന് ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. നഗരസഭാ ഇടപെടലുകളെ ഇകഴ്ത്തി കാണിക്കുവാനുള്ള ശ്രമങ്ങൾ അപലനീയമാണ് എന്ന് ചെയർമാൻ പറഞ്ഞു.,
ഒന്നിനും പരിശ്രമിക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കുകയാണ് ചിലരുടെ സമരത്തിൻ്റെ പിന്നിലുള്ള ലക്ഷ്യമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത് താത്കാലിക ടോയ് ലെറ്റാണ്. ഇവിടെ കൂടുതൽ സ്ഥിരം ടോയ്‌ലറ്റുകൾ ഇനിയും സ്ഥാപിക്കും. കരാർ നടപടികൾ പൂർത്തിയായിട്ടുണ്ട്.



നഗരത്തിൽ നിലവിലുള്ളതിനു പുറമേ വിവിധ മേഖലകളിൽ മോഡുലാർ ടോയ്ലറ്റുകൾ കൂടി ഉടൻ സ്ഥാപിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.ചെയർമാൻ്റെ നേതൃത്വത്തിൽ കൗൺസിലർമാരായ സിജി പ്രസാദ്, നീന ചെറുവള്ളി,, ലീന സണ്ണി.ആർ 'സന്ധ്യ, മയാ പ്രദീപ് ,സജി ചാരം തൊട്ടിയിൽഎന്നിവരും ആരോഗ്യ വിഭാഗം ജീവനക്കാരും ചേർന്നാണ് ടോയ്ലറ്റ് മൂന്നാനിയിൽ എത്തിച്ച് സ്ഥാപിച്ച് പരാതിക്ക് പരിഹാരം ഉണ്ടാക്കിയത്.




Post a Comment

0 Comments