കോട്ടയം: ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച, ഭരണഘടനാ ശിൽപ്പികളെ ഉൾപ്പെടെ പുച്ഛത്തോടെ ജനാധിപത്യത്തോട് കാണിച്ച അവഹേളനത്തിൽ പ്രതിഷേധിച്ച് മന്ത്രി സജി ചെറിയാൻ രാജിവെയ്ക്കണമെന്നും അദ്ദേഹത്തിന്റെ പേരിൽ കേസടുക്കണമെന്നും കേരള ജനപക്ഷം കോട്ടയം ജില്ല നേത്യുയോഗം ആവശ്യപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വർണ്ണ കടത്തിലുള്ള പങ്ക് മാദ്ധ്യമ ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി സജി ചെറിയാനെ ബലിയാടാക്കുന്നതാണോ എന്നും ജനം തിരിച്ചറിയേണ്ടതുണ്ട് .
പാർട്ടി ചെയർമാൻ പി. സി. ജോർജ്, പിണറായി മന്ത്രി സഭയുടെ കൗൺഡൗൺ തുടങ്ങി എന്നുപറഞ്ഞ് പ്രാവർത്തികമായി കൊണ്ടിരിക്കുകയാണന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് സജി എസ് തെക്കേൽ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി സെബി പറമുണ്ട, അഡ്വക്കേറ്റ് ജോർജ്ജുകുട്ടി കാക്കനാട്ട്,ഉമ്മച്ചൻ കൂറ്റനാൽ,പ്രഫസർ ജോസഫ് റ്റി ജോസ്, മാത്യൂ കൊട്ടാരം,ജോർജ് വടക്കൻ, റോയി മറ്റത്തിപ്പാറ,റിനീഷ് ചൂണ്ടച്ചേരി, ബാബു പൊൻമാങ്കൽ, കെ ഫ് കുര്യൻ സിറിൾ, നരിക്കുഴി, ജൊജോ കുഴിവേലി സച്ചിൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു.
0 Comments