Latest News
Loading...

ആട് വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു.

ആട് വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു.
ഈ രാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ബഷീർ അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചും പാത്തുമ്മയുടെ ആട് എന്ന ബഷീർ കൃതിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് വിദ്യാർത്ഥികളിൽ നിന്ന് ആട് വളർത്താൻ താല്പര്യമുള്ള കുടുംബങ്ങൾക്ക് ആടുകളെ വിതരണം ചെയ്യുന്ന പാത്തുമ്മയുടെ ആട് പദ്ധതിക്ക് തുടക്കം കുറിച്ചു. 

മുസ്ലീം എ ജൂക്കേഷണൽ ട്രസ്റ്റിന്റെ സഹായത്തോടെ ആരംഭിച്ച ഈ പദ്ധതി പ്രൊഫസർ.എം.കെ ഫരീദ് ഉൽഘാടനം ചെയ്തു. ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ സണ്ണി ചെറിയാൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. 


വിദ്യാർത്ഥികൾ രചിച്ച ബഷീർ കാരിക്കേച്ചറുകൾ, കഥാപാത്രരചനകൾ എന്നിവയുടെ പ്രദർശനം, ക്വിസ് മത്സരം, ബഷീർ കൃതികളുടെ പ്രദർശനം എന്നിവ ഏറെ ശ്രദ്ധേയമായി.ഇ. മുഹമ്മദ്, പി.എം.അബ്ദുൽ ഖാദർ , ഫൗസിയാബീവി ലീനാ . എം.പി., സലീം കുളത്തിപ്പടി, മുഹമ്മദ് ലൈസൽ, അബ്ബാസ് പാറയിൽ, സൈദു കുട്ടി മനയ്ക്കൽ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments