Latest News
Loading...

മൈലാഞ്ചിയിടൽ മത്സരം നടത്തി

ഈരാറ്റുപേട്ട.ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട എം.ഇ.എസ് കോളജിൽ വുമൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ  മൈലാഞ്ചിയിടൽ  മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥിനികളുടെ ഭാവനയും കലാവിരുതും ചേർന്നപ്പോൾ കൈകളിൽ മൊഞ്ചുള്ള ഡിസൈനുകൾ വിരിഞ്ഞു. 




കോളജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളിലെ വിദ്യാർത്ഥിനികൾ പങ്കെടുത്ത മത്സരത്തിൽ നെഹ് ന ഫാത്തിമ - അലീന നാസർ ടീം ഒന്നാം സ്ഥാനവും , ഫെമിന അഷ്റഫ് - ഫസ്ന ബഷീർ ടീം രണ്ടാം സ്ഥാനവും , ജസ്ന എ. വി - രമ്യ രാജേഷ് ടീം മൂന്നാം സ്ഥാനവും നേടി. വുമൺസ് ഫോറം കോഓഡിനേറ്റർ തസ്നി നൗഷാദ് പരിപാടിക്ക് നേതൃത്വം നൽകി.




Post a Comment

0 Comments