അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിന്റെ 2021 - 22 വർഷത്തെ മെറിറ്റ് ഡേ ആഘോഷം ഇന്ന് ക്യാമ്പസ്സിൽ നടന്നു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡിസ്സ് വൈസ് ചാൻസിലർ പ്രൊഫ. ഡോ. കെ.സി സണ്ണി മെറിറ്റ് ഡേ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
പരിശീലനം സിദ്ധിച്ച മനുഷ്യരാണ് ആധുനിക ലോകത്തിലെ ഏറ്റവും വലിയ വിഭവമെന്നും മൂല്യങ്ങളിലധിഷ്ഠിതമായി നൈപുണ്യം സിദ്ധിച്ചവർ വലിയ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. ബൗദ്ധിക, ഭൗതീക, സാങ്കേതിക, വൈകാരിക തലങ്ങളിൽ ഉയർന്ന നിലവാരമുള്ള അരുവിത്തുറ കോളേജിന് മികച്ച മാനവ വിഭവശേഷി സമൂഹത്തിന് സമ്മാനിക്കാനാവുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കോളേജിൽ നിന്നും ഈ വർഷം റാങ്ക് നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടീയ വിദ്യാർത്ഥികളേയും
ഈ വർഷം ക്യാമ്പസ് സെലക്ഷനിലൂടെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടീയ വിദ്യാർത്ഥികളേയും ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ കായിക താരങ്ങളേയും ചടങ്ങിൽ ആദരിച്ചു.
കോളേജിൽ നിന്നും പ്രൊഫസർഷിപ്പ് കരസ്ഥമാക്കിയ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫിനേയും പ്രൊഫ. ഡോ. ഷൈനി ജോസിനേയും ചടങ്ങിൽ ആദരിച്ചു. കോളേജ് മനേജർ വെരി. റവ. ഡോ. അഗസ്റ്റ്യൻ പാലയ്ക്കാപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, അധ്യാപകരായ പ്രൊഫ. ഡോ. ഷൈനി ജോസ്, ശ്രീ. മിഥുൻ ജോൺ, വിദ്യാർത്ഥി പ്രതിനിധി ജോമ ജോൺ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
0 Comments