Latest News
Loading...

തീപിടുത്തത്തില്‍ രേഖകളടക്കം കത്തിനശിച്ചു.

മേലുകാവ് കോണിപ്പാട് പുലര്‍ച്ചെ ഉണ്ടായ തീപിടുത്തതില്‍  തീ പിടുത്തത്തില്‍ റേഷന്‍ കടയും പോസ്റ്റോഫീസും പലചരക്ക് കടയും കത്തിനശിച്ചു. പോസ്‌റ്റോഫീസ് തീയില്‍പെട്ടതോടെ നിരവധി വിലപ്പെട്ട രേഖകളടക്കമാണ് നഷ്ടമായത്.  ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കെട്ടിടം പുര്‍ണ്ണമായും നശിച്ചു.

രാവിലെ അഞ്ചരയോടെയായിരുന്നു തീ പിടുത്തമുണ്ടായത്.  ഇലവുമാക്കല്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടമാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. കെട്ടിടത്തില്‍ വാഴചാരിക്കല്‍ ജോസഫ് മാത്യുവിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന റേഷന്‍ കടയും വാഴചാരിക്കല്‍ ജോണിന്റെ ഉടമസ്ഥതയിലുണ്ടായിരുന പലചരക്ക് കടയുമാണ് കത്തിനശിച്ചത്. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റോഫീസും പൂര്‍ണ്ണമായും കത്തിനശിച്ചു. 

പോസ്റ്റോഫീസിലെ രേഖകളും പെന്‍ഡ്രൈവ്, കംപ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. റേഷന്‍കടയിലുണ്ടായിരുന്ന ഭക്ഷ്യധാന്യങ്ങള്‍ പൂര്‍ണ്ണ ഉപയോഗശൂന്യമായി. പലചരക്ക് സാധനങ്ങളും നശിച്ചു. സിവില്‍ സപ്ലൈസ് , സ്‌റ്റോക്ക് പരിശോധിച്ചാല്‍ മാത്രമെ പൂര്‍ണമായ നഷ്ടം കണക്കാക്കാനാവൂ. സിവില്‍ സപ്ലൈസ് അധികൃതരും, പോസ്റ്റല്‍ അധികൃതരും സ്ഥലത്തെത്തി.  

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും കംപ്രസറിന് തകരാറായതിനാല്‍ വെള്ളം പമ്പ ചെയ്യാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സ് വാഹനം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നാശനഷ്ട തോത് കുറക്കാന്‍ കഴിയുമായിരുന്നുവെന് പ്രദേശവാസികള്‍ പറഞ്ഞു. പകരം ഫയര്‍ഫോഴ്‌സ് വന്നപ്പോഴേക്കും പൂര്‍ണമായും കത്തിനശിച്ചിരുന്നു. കോണിപ്പട് ഗ്രാമത്തിന്റെ മുഖമുദ്രയായിരുന്നു നൂറോളം വര്‍ഷം പഴക്കമുള്ള ഇലവുമ്മാക്കല്‍ കെട്ടിടം.




Post a Comment

0 Comments