ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി മലയിഞ്ചിപ്പാറ സെന്റ് ജോസഫ് സ് യു.പി സ്കൂളിൽ 'മനോഹര മലയിഞ്ചിപ്പാറ വഴിയോര ഹരിതവൽകരണ പദ്ധതിയും ' ഞങ്ങളും കൃഷിയിലേക്ക് ' എന്ന ഗവണ്മെന്റ് പദ്ധതിയുടെ ആഹ്വാനമനുസരിച്ച് എന്റെ കൃഷിത്തോട്ടം ' പദ്ധതി ഉദ്ഘാടനവും പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ് മാത്യു അത്യാലിൽ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സി.ലിൻസ് മേരി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പഞ്ചായത്ത് മെമ്പർ ശ്രീമതി മിനിമോൾ ബിജു ആശംസകളർപ്പിച്ചു. കുടുംബങ്ങൾ കേന്ദ്രികരിച്ച് കുട്ടികർഷകരെ വാർത്തെടുക്കുന്നതിനായി പച്ചക്കറി വിത്തുവിതരണവും നടന്നു.
0 Comments