ചെമ്മലമറ്റം :- ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെ വിജയ ദിനാഘോഷം പാലാ രൂപതാ വികാരി ജനറാൾ വെരി.റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിന് ഹെഡ് മാസ്റ്റർ സാബു മാത്യുസാർ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടുന്നവർ സാമൂഹിക സേവന താൽപര്യം കൂടി പ്രകടിപ്പിക്കണം.സിവിൽ സർവ്വീസുപോലുള്ള മത്സര പരീക്ഷകളിൽ പങ്കെടുക്കുകയും,രാഷ്ട സേവനത്തിനുളള നന്മയുടെ മനോഭാവം വളർത്തിയെടുക്കുന്നതിൽ കുട്ടികളും,രക്ഷിതാക്കളും ശ്രദ്ധ വയ്ക്കണമെന്നും തന്റെ സന്ദേശത്തിൽ സദസിനെ ഉദ്ബോധിപ്പിച്ചു.
ദീപിക നമ്മുടെ ഭാഷാ പദ്ധതി,സ്കൂൾ തനതു പ്രവർത്തനമായ എന്റെ വീടിന് എന്റെ കൈത്താങ്ങ്, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ പ്രസ്തുത ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു. ഈ വർഷം SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. തിടനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മിനി ബിനോ മുളങ്ങാശ്ശേരി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷെറിൻ പെരുമാംകുന്നേൽ,വാർഡ് മെമ്പർ ശ്രീ. A.C രമേശ്, പി. റ്റി.എ പ്രസിഡന്റ് ശ്രീ ഷെറിൻ കുര്യാക്കോസ്തയ്യിൽ എന്നിവർ പ്രസ്തുത യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
0 Comments