Latest News
Loading...

വീടിനു നേർക്ക് ആക്രമണം :കുറ്റവാളികളെ പിടികൂടണം. എൽ.ഡി.എഫ്


 രാമപുരം: രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷിൻ്റെ വീട് രാത്രിയിൽ എറിഞ്ഞുതകർത്തു.
ഇരുട്ടിൻ്റെ മറവിൽ നടത്തിയ അക്രമത്തിനെതിരെ എൽ ഡി എഫ് രാമപുരം പഞ്ചായത്ത്‌ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.
എൽ.ഡി.എഫ് നേതാക്കൾ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വീട് സന്ദർശിച്ചു. ഇക്കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ച കോൺഗ്രസ്‌ പാർട്ടിയും കോൺഗ്രസ്‌ മെമ്പർമാരും നടത്തുന്ന ആക്രമത്തെയും സൈബർ അക്രമത്തെയും യോഗം അപലപിച്ചു. മത്സരത്തിൽ തോറ്റതിനെ അക്രമം കൊണ്ട് നേരിടുന്ന യു.ഡി.എഫ് പദ്ധതിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ടിന് പൂർണ്ണ സംരക്ഷണം എൽ.ഡി.എഫ് ഒരുക്കുമെന്ന് എൽ ഡി.എഫ് യോഗം അറിയിച്ചു.യോഗത്തിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ്.,ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ.,സി പി എം പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ്, കേരള കോൺ.(എം) നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ.കെ.അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി ആഗസ്റ്റിൻ, എം റ്റി ജന്റിഷ്,അഡ്വ. പയസ് രാമപുരം, കേരള കോൺഗ്രസ്‌ പാലാ നിയോജക മണ്ഡലം സെക്രട്ടറി ബെന്നി തെരുവത്ത്, സിപിഐ മണ്ഡലം സെക്രട്ടറി പി എ മുരളി, അലക്സി തെങ്ങും പള്ളി കുന്നേൽ,എം ആർ. രാജു,അജി പൂപ്പിള്ളികുന്നേൽ, ഡി.പ്രസാദ്., എന്നിവർ പ്രസംഗിച്ചു.വൈകിട്ട് രാമപുരം ജംഗ്ഷനിൽ പ്രതിഷേധയോഗവും നടത്തി.യോഗത്തിൽ കെ.എസ്.രാജു അദ്ധ്യക്ഷത വഹിച്ചു.ലാലിച്ചൻ ജോർജ് യോഗം ഉദ്ഘാടനം ചെയ്തു

കോൺഗ്രസ് ക്വട്ടേഷൻ അക്രമം നേരിടും
കേരള കോൺഗ്രസ് (എം)

പാലാ: എൽ.ഡി.എഫ് വനിതാ നേതാവും രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ഷൈനി സന്തോഷിൻ്റെ വീടിനു നേരെ നടത്തിയ അക്രമത്തിൽ കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. അക്രമികൾക്കെതിനെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം പോലീസ് അധി കൃതരോട് ആവശ്യപ്പെട്ടു യോഗത്തിൽ പ്രസിഡണ്ട് ടോബിൻ.കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോസ് ടോം,പ്രൊഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തു വാൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബെന്നി തെരുവത്ത്, ജയ്സൺമാന്തോട്ടം, രാമചന്ദ്രൻ അള്ളുമ്പുറം എന്നിവർ പ്രസംഗിച്ചു.

സംരക്ഷണം ഉറപ്പുവരുത്തണം ;
വനിതാ കോൺഗ്രസ് (എം)

പാലാ: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും പൊതു പ്രവർത്തകയുമായ ഷൈനി സന്തോഷിൻ്റെ വീട് തല്ലിതകർത്ത തിൽ വനിതാ കോൺ (എം) പാലാ നിയോജക മണ്ഡലം നേതൃയോഗം പ്രതിഷേധം രേഖപ്പെടുത്തി. വനിതകൾക്കെതിരെയുള്ള അക്രമത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും യോഗം ജില്ലാ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.യോഗത്തിൽ പെണ്ണമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി യോഗം ഉദ്ഘാടനം ചെയ്തു.ഡോ. സിന്ദുമോൾ ജേക്കബ്,
റാണി ജോസ്, ലീന സണ്ണി, ബിജി ജോജോ, സ്മിത അലക്സ്, ജിജി തമ്പി ,ലിസി ബേബി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ റൂബി ജോസ്, മഞ്ചു ബിജു, നിമ്മി ടിങ്കിൾ രാജ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments