Latest News
Loading...

വായനയും ലൈബ്രറിയുമെല്ലാം സജീവമാവുകയാണ് - മാണി സി. കാപ്പന്‍ എം.എല്‍.എ.


രാമപുരം: ഇലക്ട്രോണിക് യുഗത്തിന്റെ കടന്നുകയറ്റത്തോടെ വായനയുടെ ലോകത്ത് നിന്നും പുതു തലമുറ ഇടക്കാലത്ത് വിട്ടു നിന്നെങ്കിലും ഇപ്പോള്‍ വീണ്ടും വായനയും ലൈബ്രറിയുമെല്ലാം സജീവമാവുകയാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. 1977 ല്‍ ചെറിയ ഒരു ക്ലബ്ബായി പ്രവര്‍ത്തനം തുടങ്ങിയ കൊണ്ടാട് പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 45 വര്‍ഷത്തിനു ശേഷം ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം  ലഭിച്ച് ലൈബ്രറി കൂടിയായി മാറുകയാണ്. ഈ ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


അന്ന് ക്ലബ്ബിന്റെ പ്രവര്‍ത്തനം ആരംഭിച്ച സമയത്തെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രധാന മൂന്ന് ഭാരവാഹികളായിരുന്ന എം.കെ. ശിവരാമന്‍ നായര്‍ പാറയ്ക്കതൊട്ടിയില്‍, രവി കൈതളാവുംകര, ജോര്‍ജ് പാലയ്ക്കല്‍ എന്നിവര്‍ എം.എല്‍.എ. യോടൊപ്പം ചേര്‍ന്ന് തറക്കല്ലിടീലിന് പങ്കാളികളായി. കലാ സാംസ്‌കാരിക കായിക രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ പ്രോഗ്രസ്സീവ് ക്ലബ്ബിന് പുതിയ ലൈബ്രറിക്ക് ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ മാണി സി. കാപ്പന്‍ എം.എല്‍.എ. 10 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. 


ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് സിന്ധുമോള്‍ ജേക്കബ, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര, വാര്‍ഡ് മെമ്പര്‍ അമ്മിണി കൈതളാവുംകര, കെ.ആര്‍. കൃഷ്ണന്‍ നായര്‍, വിശ്വന്‍ ഇളഞ്ചേരില്‍, വി. ഷാജി ഇല്ലിമൂട്ടില്‍, ഷാജി മുതുവല്ലൂര്‍, ബൈജു മുണ്ടപ്ലാക്കല്‍, സുധീര്‍ എസ്. കൊച്ചുപറമ്പില്‍, ജോസ് പെരുമാലില്‍, സെബാസ്റ്റിന്‍ കുന്നേല്‍, സന്തോഷ് നൂറനാട്ട് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments