Latest News
Loading...

കിച്ചൺ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

കടപ്ലാമറ്റം: സെന്റ് ജോസഫ് എൽ പി സ്കൂളിൽ പുതുതായി പണി കഴിപ്പിച്ച കിച്ചൺ കോപ്ലക്സിന്റെ ഉദ്ഘാടനം കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുരയും, സ്കൂൾ മാനേജർ റവ.ഫാ.ജോസഫ് മുളഞ്ഞനാലും ചേർന്ന് നിർവ്വഹിച്ചു. ഏറ്റുമാനൂർ ഉപജില്ല നൂൺമീൽ ഓഫീസർ  സുഷമ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.


2021-22-ൽ പൊതു വിദ്യാഭ്യാസവകുപ്പ് കിച്ചൺ കം സ്റ്റോർനിർമ്മാണത്തിനായി അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. കോട്ടയം ജില്ലയിൽ 154 സ്കൂളുകൾക്ക് 10 കോടി 66 ലക്ഷം രൂപ അനുവദിച്ചതിൽ ഫണ്ട് വിനിയോഗിച്ച ഏക സ്കൂൾ കടപ്ലാമറ്റം സെന്റ് ജോസഫ് എൽ.പി.സ്കൂൾ ആണ് എന്ന് ചടങ്ങിൽ സംസാരിക്കവേ സ്കൂൾ ഹെഡ്മിസ്ട്രസ്സ് . ജയമോൾ മാത്യു വ്യക്തമാക്കി .


വാർഡ് മെമ്പർ . ബീനാ തോമസ്, മുൻ മെമ്പർ .തോമസ് പുളിക്കിൽ, മാനേജ്മെന്റ് പ്രതിനിധികൾ, PTA ഭാരവാഹികൾ,അധ്യാപകർ,പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.




Post a Comment

0 Comments