Latest News
Loading...

കൈപ്പള്ളി ഏന്തയാര്‍ റോഡ് തകര്‍ച്ച. സമരവുമായി നാട്ടുകാര്‍

പൂഞ്ഞാര്‍ കൈപ്പള്ളി ഏന്തയാര്‍ റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് ഈരാറ്റുപേട്ട ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. ഒരാഴ്ചക്കുള്ളില്‍ കല്ലുങ്കുകള്‍ ക്ലിയറാക്കി വെള്ളമൊഴുക്കിനുള്ള തടസങ്ങള്‍ ഒഴിവാക്കി താല്ക്കാലിക പരിഹാരം കാണമെന്ന ഉറപ്പു ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കൂട്ടിക്കല്‍ കൈപ്പള്ളി മേഖലകളിലുള്ളവരാണ് സമരത്തില്‍ പങ്കെടുത്തത്.


കൈപ്പള്ളി ഏന്തയാര്‍ റോഡ് തകര്‍ന്നതോടെ യാത്ര ദുരിതം അനുഭവിക്കുന്ന നാട്ടുകാരാണ് സമരവുമായി രംഗത്തെത്തിയത്. കഴിഞ്ഞ പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് റോഡ് തകര്‍നത്. റോഡില്‍ വന്നടിഞ്ഞ കല്ലും മണ്ണും പോലും ഇതേ വരെ നീക്കാനായിട്ടില്ല. കലുങ്കള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ വെള്ളം ഇപ്പോഴും റോഡിലൂടെയാണ് ഒഴുകുന്നത്.  ബസ് സര്‍വ്വീസും നിലച്ചതോടെയാണ് ജനങ്ങള്‍ കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തംഗം സിന്ധു മുരളിധരന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഈരാറ്റുപേട്ട പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ സമരവുമായെത്തിയത്. 




പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് കൈപ്പള്ളി, ഇടമല വാര്‍ഡംഗങ്ങളായ രാജമ്മ ഗോപിനാഥ്, ആനിയമ്മ എന്നിവരും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. ഓഫീസിലെത്തിയ സമരക്കാര്‍ AE യുമായി ഏറെ നേരം വാക്കുതര്‍ക്കമുണ്ടായി. ഒരാഴ്ചക്കുള്ളില്‍ വാഹനഗതാഗതത്തിനുതകുന്ന വിധത്തില്‍ താല്ക്കാലിക പരിഹാരം ഉണ്ടാകുമെന്ന PWD അധികൃതരുടെ ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്. 



കൈപ്പള്ളിയില്‍ നിന്നും ഏന്തയാറിലേക്കുള്ള ആറ് കിലോമീറ്റര്‍ ദൂരമാണ് ടാറും മെറ്റലും, ശേഷിക്കാതെ നാമാവശേഷമായത്. പൂഞ്ഞാര്‍ തെക്കേക്കര -കുട്ടിക്കല്‍ ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണ് പൂഞ്ഞാര്‍ കൈപ്പള്ളി ഏന്തയാര്‍. ബസ് സര്‍വ്വീസ് നിലച്ചതിനെപ്പം ഓട്ടോറിക്ഷകള്‍ പോലും ഇത് വഴി വരാന്‍ മടിക്കുകയാണ്. ആശുപത്രി അവശ്യങ്ങള്‍ക്ക് പോലും വാഹനങ്ങള്‍ക്ക് കടന് പോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.

Post a Comment

0 Comments