Latest News
Loading...

സൈബർ ബോധവൽക്കരണ നാടകം

ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തിൽ പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് കേരളാ ജനമൈത്രി പോലീസ് ഡ്രാമാ ടീം അവതരിപ്പിക്കുന്ന സൈബർ ബോധവൽക്കരണ നാടകം നടത്തുന്നു.


 ഇന്ന് സമൂഹത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ മെബൈൽ ഫോണിന്റെ പിടിയിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് പൊതു സമൂഹത്തിന് പ്രത്യേ കി ച്ച് ഭാവി തലമുറയ്ക്ക തിരിച്ചറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ജനമൈത്രി കേന്ദ്രം ഇത്തരത്തിലുള്ള ഒരു നാടകത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 
        
     സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ഈ നാടകത്തിൽ അഭിനയിക്കുന്നത് ലോക് ഡൗൺ കാലഘട്ടം മുതൽ നമ്മുടെ കുട്ടികൾ ഫോണിന്റെ ദുരുപയോഗത്തിൽ അടിമപ്പെട്ടതിന്റെ പച്ചയായ ആവിഷ്കാരമാണ് ഈ തീക്കളി എന്ന നാടകം
       
 നാളെ രാവിലെ പതിനെന്ന് മണിയ്ക്ക പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നാടകം നടത്തപ്പെടുന്നു. സ്കൂൾ മാനേജർ റവ.ഫാ. ചാണ്ടി കിഴക്കയിൽ CMI യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ബെന്നി തോമസ് സ്വാഗതം പറയും ഈ രാറ്റുപേട്ട എസ്സ്.എച്ച്.ഓ. ശ്രീ. ബാബു സെബാസ്റ്റ്യൻ ഡ്രാമയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. ഈരാറ്റുപേട്ട എസ്സ്.ഐ ശ്രീ. വി.വി. വിഷ്ണു ഹെഡ് മാസ്റ്റർ ശ്രീ. റ്റോം എ.കെ, പ്രബേഷൻ എസ്സ്.ഐ സുജിലേഷ് ,ജില്ലാ ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ ശ്രീ. മാത്യു പി പോൾ , ജില്ലാ എസ്സ്.പി.സി നോഡൽ ഓഫീസർ ശ്രീ ജയകുമാർ , ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ സി.ആർ. ഒ എസ്സ് ഐ ജയപ്രകാശ് , പി.ആർ. ഒ ശ്രീ എസ്സ്.ഐ ശ്രീ.കെ ബി രാധാകൃഷ്ണൻ , ബീറ്റ് ഓഫീസർ എ .എസ്സ്.ഐ ബിനോയി തോമസ്, സിവിൽ പോലീസ് ഓഫീസർ ഹരീഷ് മോൻ എന്നിവർ പരിപാടികൾക്ക് നേതൃത്ത്വം നൽകും





Post a Comment

0 Comments