Latest News
Loading...

വീട് കയറി ആക്രമണം. പ്രതിയും സഹായിയും പിടിയിൽ

മേലുകാവ് പാറശ്ശേരിൽ സാജൻ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തല്ലി തകർക്കുകയും തീ വെക്കുകയും ചെയ്ത കേസിലെ ഒളിവിലായിരുന്ന ഒരു പ്രതിയെ കൂടി പിടികുടി. കോട്ടയം  കോതനല്ലൂർ ഇടച്ചാലിൽ വീട്ടിൽ  പക്കി സജിഎന്ന്അറിയപ്പെടുന്ന സജി (45) യെയാണ് മേലുകാവ് അറസ്റ്റു ചെയ്തത്.

ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച കോട്ടയം ജില്ലയിൽ മാഞ്ഞൂർ കരയിൽ കാഞ്ഞിരമുകളേൽ വീട്ടിൽ ഭാസ്‌കരൻ മകൻ രാജു(45)  എന്നആളെയും പോലീസ് അറസ്റ്റു ചെയ്തു. ഇതേ കേസിലെപ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്‌സൽ എന്നിവരെ കഴിഞ്ഞ ദിവസംപോലീസ് പിടികുടിയിരുന്നു.  സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. 

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതികൾക്കുവേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തതിനെ തുടർന്ന് ആക്രമണസംഘത്തിൽ ഉണ്ടായിരുന്ന സജിയെ കൂടി പിടികൂടുകയുമായിരുന്നു. ഇയാള്ക്ക്  കടുത്തുരുത്തി, കുറവിലങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസ്സുകൾ നിലവിൽ ഉണ്ട്.

പാലാ ഡി. വൈ.എസ്.പി ഗിരീഷ് .പി. സാരഥി, എസ്.എച്ച്.ഓ രഞ്ചിത്ത് കെ വിശ്വനാഥ്, എസ്സ്.ഐ അജിത്ത്,  സി.പി.ഓ മാരായ, ശ്യം, ശരത്ത്, നിതാന്ത്, ജോബി സെബാസ്റ്റ്യൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.





Post a Comment

0 Comments