Latest News
Loading...

'കടുവ'യെ വിടാതെ കുറുവച്ചൻ

പാലാ സ്വദേശി പ്ലാന്റര്‍ കുറുവച്ചന്റെ പരാതിയെ തുടര്‍ന്ന് അവസാനനിമിഷം നായകന്റെ പേര് മാറ്റി ഇറക്കേണ്ടിവന്ന പ്രിത്ഥ്വീരാജ് നായകനായ ചിത്രം കടുവയ്ക്ക് അടുത്ത കുരുക്ക്. വിദേശത്ത് പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ നായകന്റെ പേര് മാറ്റിയില്ലെന്ന് കാട്ടിയാണ് ജോസ് കുരുവിനാക്കുന്നേല്‍ റിട്ട് ഹര്‍ജി നല്കിയത്. കോടതി നിര്‍ദേശം ലംഘിച്ചത് കണക്കിലെടുത്ത് ഒടിടി പ്രദര്‍ശനം തടയണമെന്നാണ് കുറുവച്ചന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതിയിലാണ് ഒടിടി പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയിരിക്കുന്നത്.  

നായകന്റെ പേര് മാറ്റണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് രാജ്യത്ത് പ്രദര്‍ശിപ്പിച്ച തീയറ്ററുകളില്‍ പേര് കുറുവച്ചന്‍ എന്ന പേര് മാറ്റി കുര്യാച്ചന്‍ എന്നാക്കി മാറ്റിയിരുന്നു. റിലീസിംഗ് ഡേറ്റ് മാറ്റി പ്രഖ്യാപിച്ച ചിത്രം കോടതി ഉത്തരവിനെതുടര്‍ന്ന് 22 മിനുട്ടോളം ദൈര്‍ഘ്യത്തില്‍ പേര് മാറ്റിയാണ് ജൂലൈ 7ന് റിലീസ് ചെയ്തത്. 

വിദേശ രാജ്യങ്ങളിലെ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച സമയം, മറ്റ് വിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് പരാതി. ചിത്രം കാണാന്‍ കുറുവച്ചന്‍ ഈരാറ്റുപേട്ടയിലെ തീയറ്ററിലെത്തിയിരുന്നു. തന്റെ പരാതികള്‍ക്ക് ബലം നല്കുന്ന തെളിവുകള്‍കൂടി ശേഖരിക്കാനായിരുന്നു കുറുവച്ചന്റെ ഈ വരവ്. കൈയില്‍ കരുതിയിരുന്ന റൈറ്റിംഗ് പാഡുകളില്‍ അവ എഴുതിയെടുക്കുകയും ചെയ്തിരുന്നു.
ഹർജി സ്വീകരിച്ച കോടതി, എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവായി.





Post a Comment

0 Comments