Latest News
Loading...

മുക്കുപണ്ടം പണയം വെച്ചു പണം തട്ടിയ ആൾ പിടിയിൽ

മൂന്നിലവ് മീനച്ചിൽ ഈസ്റ്റ് അർബൻ കോഓപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസ്സിൽ പ്രതിയെ പോലിസ്അറസ്റ്റു ചെയ്തു. കോട്ടയം മൂന്നിലവ് മേച്ചാൽ പഴുക്കാക്കാനം ഭാഗത്ത് പേണ്ടാനത്ത് വീട്ടിൽ ജോയി മകൻ ഹുസൈനെയാണ് ജില്ലാ പോലിസ് മേധാവികെ കാര്ത്തി ക്കിന്റെക നേതൃത്ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇയാൾ മൂന്നിലവ് മീനച്ചിൽ ഈസ്റ്റ് അർബൻ കോഓപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെക്കുവാൻ ചെന്ന സമയം സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ മേലുകാവ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ ഈ അടുത്ത ദിവസങ്ങളിലായി ഇതേ ബാങ്കിൽ പല തവണ സ്വര്ണംമ പണയം വെച്ചിരുന്നു . 


തൊട്ടടുത്ത ദിവസം വീണ്ടും സ്വര്‌ണ്ണേവുമായി പണയം വെക്കാൻ വന്നതിനെ തുടര്ന്ന്ര ബാങ്ക് ഉദ്യോഗസ്ഥനു സംശയം തോന്നുകയും സ്വര്ണ്ണം  വിശദമായി പരിശോധിച്ചപ്പോൾ മുക്കുപണ്ടം ആണെന്ന് തിരിച്ചറിയുകയുമായിരുന്നു. മേലുകാവ് എസ്.എച്ച്.ഓ.രഞ്ജിത്ത്‌കെ. വിശ്വനാഥ്,എസ്സ്. ഐ. മനോജ് കുമാർ, എ.എസ്.ഐ.സന്തോഷ്, സി.പി.ഓ.മാരായ ബിജോയി,അനൂപ്,വിപിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.





Post a Comment

0 Comments