Latest News
Loading...

കോട്ടയം ഇടുക്കി ജില്ലാ അതിർത്തിയിൽ ഭൂചലനം എന്ന് സംശയം

കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഭൂചലനം അനുഭവപ്പെട്ടതായി സംശയം. പുലർച്ചെ 1:45 ന് ആണ് സംഭവം. കോട്ടയം ജില്ലയിൽ മേലുകാവ് അടുക്കം മേഖലകളിൽ കമ്പനം അനുഭവപ്പെട്ടു. വലിയ കല്ല് ഉരുണ്ടുപോകുന്നത് പോലെയുള്ള ശബ്ദം കേട്ടതായി അടുക്കത്ത് നിന്നുള്ളവർ പറയുന്നു. 

രണ്ടുതവണ നേരിയ ഭൂചലനം ഉണ്ടായി. ഇടുക്കിയിലെ സീസ്മോഗ്രാഫിൽ ചലനം രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭിച്ചു വരുന്നതേയുള്ളൂ.





Post a Comment

0 Comments