തലനാട് : തലനാട് ഗ്രാമ പഞ്ചായത്തിലേ 2022-23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതികൾക്ക് ഡിപിസി അംഗീകാരം ലഭിച്ചു. 135 പദ്ധതികളിലായി 4.65 കോടി രൂപയുടെ പദ്ധതികൾക്കാൻ അംഗീകാരം ലഭിച്ചത്.
ഉത്പാദന മേഖലയിൽ 14 പദ്ധതികൾക്കായി 27.2 ലക്ഷവും, സേവന മേഖലയിൽ 76 പദ്ധതികൾക്കായി 2.27 കോടി, പശ്ചാത്തല മേഖലയിൽ 34 പദ്ധതികൾക്കായി 8.86 ലക്ഷം, പട്ടിക ജാതി വിഭാഗത്തിന്റെ 5 പദ്ധതികൾക്കായി 23.79 ലക്ഷം, പട്ടിക വർഗ്ഗ വിഭാഗത്തിന്റെ 6 പദ്ധതികൾക്കായി 94.41 ലക്ഷം രൂപയ്ക്കമാണ് അംഗീകാരം ലഭിച്ചത്.
കൂടാതെ കാർഷിക മേഖലയിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി 11 ലക്ഷം രൂപയും, പശ്ചാത്തല മേഖലയിൽ വിവിധ വാർഡുകളിലെ റോഡുകളുടെ അറ്റകൂറ്റ പണികൾക്ക് 42.42 ലക്ഷവും വിവിധ സ്ഥാപനങ്ങളുടെ അറ്റകൂറ്റ പണികൾക്ക് 29 ലക്ഷം രൂപയ്ക്കും അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് രജനി സുധാകരൻ, വൈസ് പ്രസിഡന്റ് സോളി ഷാജി എന്നിവർ അറിയിച്ചു.
0 Comments