Latest News
Loading...

കോവിഡിനെതിരെ ഡോക്ടർമാർ സ്വയം മുന്നണിപ്പോരാളികളായി: മാണി സി കാപ്പൻ

പാലാ: കോവിഡിനെ പ്രതിരോധിക്കാൻ ഡോക്ടർമാർ സ്വയം മുന്നണിപോരാളികളായി മാറുകയായിരുന്നുവെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.  ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തോടനുബന്ധിച്ചു പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടർമാരെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഡോക്ടർമാർ മുന്നണിപ്പോരാളികൾ ആണെന്ന് ലോകം തിരിച്ചറിഞ്ഞത് കോവിഡ് എന്ന മഹാമാരി  നമ്മെ ആക്രമിച്ചപ്പോഴായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോക്ടർമാരും നേഴ്സുമാരും ആശുപത്രി ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.




Post a Comment

0 Comments