Latest News
Loading...

സൈബർ ബോധവൽക്കരണ നാടകം നടത്തി

💥 മൊബൈൽ ഫോണിലെ തീക്കളി💥   ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തിൽ പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് കേരളാ ജനമൈത്രി പോലീസ് ഡ്രാമാ ടീം അവതരിപ്പിക്കുന്ന സൈബർ ബോധവൽക്കരണ നാടകം നടത്തി.

ഇന്ന് സമൂഹത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ മെബൈൽ ഫോണിന്റെ പിടിയിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് പൊതു സമൂഹത്തിന് പ്രത്യേ കി ച്ച് ഭാവി തലമുറയ്ക്ക തിരിച്ചറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ജനമൈത്രി കേന്ദ്രം ഇത്തരത്തിലുള്ള ഒരു നാടകത്തിന് തുടക്കം കുറിച്ചത്
       
      ഇന്ന് രാവിലെ പതിനെന്ന് മണിയ്ക്ക പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നാടകം നടത്തി സ്കൂൾ മാനേജർ റവ.ഫാ. ചാണ്ടി കിഴക്കയിൽ CMI യുടെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ബെന്നി തോമസ് സ്വാഗതം പറഞ്ഞു ഈ രാറ്റുപേട്ട എസ്സ്.എച്ച്.ഓ. ശ്രീ. ബാബു സെബാസ്റ്റ്യൻ ഡ്രാമയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.  ഹെഡ് മാസ്റ്റർ ശ്രീ. റ്റോം എ.കെ,  എ .എസ്സ്.ഐ ബിനോയി തോമസ്, സിവിൽ പോലീസ് ഓഫീസർ ഹരീഷ് മോൻ എന്നിവർ പരിപാടികൾക്ക് നേതൃത്ത്വം നൽകി





Post a Comment

0 Comments