Latest News
Loading...

ജനറൽ ആശുപത്രി കവാടത്തിൽ കോൺഗ്രസ് ധർണ.

പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ് നിഷ്ക്രിയത്വത്തിനും ആശുപത്രി ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കുമെതിരെ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ജനറൽ ആശുപത്രി കവാടത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.  

കോടികൾ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിനു മുന്നിലെ ടൈലുകൾ പൊട്ടി നശിച്ച  സംഭവത്തിന്  പിന്നിലെ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.  നിർമ്മാണ പ്രവർത്തനം നടത്തിയ കോൺട്രാക്ടർക്കും ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥൻമാർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കണം.

.

കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധർണ  കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ. സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു.  ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കാൻ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം നടപ്പാക്കുവാൻ മുനിസിപ്പൽ ഭരണസമിതിക്ക് കഴിയാത്തതാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള  പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


പ്രിൻസ് വി സി ,ഷോജി ഗോപി, അർജുൻ സാബു, ടോണി ചക്കാല, ജോയി മഠം, തോമാച്ചൻ പുളിന്താനം, ബാബു കുഴിവേലി ,ദളിത് കോൺഗ്രസ് പ്രസിഡൻ്റ് സത്യനേശൻ തോപ്പിൽ ,ബേബി പട്ടേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.






Post a Comment

0 Comments