Latest News
Loading...

ചെയർപേഴ്സൺസ് എക്സലൻസ് അവാർഡും എഡ്യൂ ഫെസ്റ്റും

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്,ടി,പ്ലസ് ടു എന്നിവയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും 100% വിജയം നേടിയ സ്കൂളുകൾക്കുമുള്ള ആദരവും വിദ്യാഭ്യാസ പ്രദർശനവും ഈരാറ്റുപേട്ട പി.ടി.എം.എസ് ഹാളിൽ വച്ച് ഓഗസ്റ്റ് രണ്ടാം തീയതി ചൊവ്വാഴ്ച നടക്കും. രാവിലെ ഒമ്പത് മണിമുതൽ അഞ്ചു മണി വരെയാണ് പരിപാടി. 


ഇതോടനുബന്ധിച്ച് നടക്കുന്ന കരിയർ ഗൈഡൻസ് സെമിനാറിൽ പ്രശസ്ത കരിയർ പരിശീലകൻ അഡ്വക്കേറ്റ് ഇസുദ്ദീൻ ക്ലാസ് നയിക്കും. വിവിധ വിഷയങ്ങളിലുള്ള ഉപരി പഠന സാധ്യതകളെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള സംശയനിവാരണത്തിനും അവസരമുണ്ട്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ തുടങ്ങിയവ പൂർത്തിയാക്കിയ മുഴുവൻ വിദ്യാർത്ഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ അറിയിച്ചു. 


പരിപാടിയിൽ  ചലചിത്ര സംവിധായകൻ ജിയോ ബേബി, സിനിമാതാരം മീനാക്ഷി അനൂപ്, ആന്റോ ആൻറണി എംപി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിസ് വാന സവാദ് തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

0 Comments