Latest News
Loading...

കിടങ്ങൂര്‍ കട്ടച്ചിറയില്‍ കാര്‍ അപകടം

കിടങ്ങൂര്‍ ഏറ്റുമാനൂര്‍ റോഡില്‍ കട്ടച്ചിറയില്‍ കാര്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിലും, റോഡരികിലെ മാവിലും ഇടിച്ചുഅപകടം. വൈകിട്ട് നാലര മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലിടിച്ചശേഷം മാവിലിടിച്ചാണ് നിന്നത്. 

ചേര്‍പ്പുങ്കല്‍ സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രികന്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കട്ടച്ചിറയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞയാഴ്ചയും കട്ടച്ചിറ മാവിന്‍ ചുവടിന് സമീപം കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടിരുന്നു.




Post a Comment

0 Comments