Latest News
Loading...

ചെർപ്പുങ്കൽ സമാന്തര പാലം ആദ്യത്തെ ബിമിന്റെ കോൺക്രീറ്റിംഗ് നടത്തി

ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനി പ്രതിനിധികളോടുംചർച്ച ചെയ്തു ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ , മാണി സി കാപ്പൻ എംഎൽഎ എന്നിവർ അറിയിച്ചു.
ചേർപ്പുങ്കൽ പുതിയ പാലത്തിനു വേണ്ടിയുള്ള  ഒന്നാമത്തെ ബീമിന്റെ കോൺക്രീറ്റിംഗ് നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്.ഏഴുദിവസത്തിനു ശേഷം സ്ട്രസ്റ്റിംഗും തുടർന്ന് ഗ്രൗട്ടിംഗും നടത്തുന്നതാണ് .15 ദിവസത്തിനുള്ളിൽ രണ്ടാമത്തെ തൂണിന്റെ കോൺക്രീറ്റ് ജോലികളും നടപ്പാക്കാൻ എംഎൽഎമാരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു ധാരണയുണ്ടായി.ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ ബീമിന്റെ കോൺക്രീറ്റും പൂർത്തീകരിക്കാൻ കഴിയുന്ന വിധത്തിലുള്ള നിർമ്മാണ ക്രമീകരണമാണ്  വരുത്തിയിട്ടുള്ളത്.


     ജനകീയ ആവശ്യം കണക്കിലെടുത്ത് ചേർപ്പുങ്കൽ പഴയ പാലത്തിലൂടെ ഓട്ടോറിക്ഷകളും ചെറുവാഹനങ്ങളും കടത്തിവിടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എംഎൽഎമാരുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്തു.ചേർപ്പുങ്കൽ പള്ളി,മാർ സ്ലീവാ ആശുപത്രി ,വിവിധ വിദ്യാലയങ്ങൾ, വ്യാപാരി വ്യവസായി സംഘടന ഭാരവാഹികൾ ,ഓട്ടോറിക്ഷ സംഘടനകൾ തുടങ്ങിയവരെല്ലാം യാത്ര ക്ലേശം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാണിക്കുകയുണ്ടായി.ഇക്കാര്യങ്ങൾ പ്രത്യേകമായി പരിഗണിച്ചുകൊണ്ട് പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തീകരിച്ച് ചെറു വാഹനങ്ങൾ കടത്തിവിടാൻ കഴിയുന്ന വിധത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംഎൽഎമാർ നിർദ്ദേശം കൊടുത്തു.


നേരത്തെ നൽകിയിട്ടുള്ള ഉറപ്പ് പാലിച്ചുകൊണ്ട് ഓഗസ്റ്റ് 15 മുതൽ ഓട്ടോറിക്ഷകളും ചെറു വാഹനങ്ങൾളും ചേർപ്പുങ്കൽ പഴയ പാലത്തിലൂടെ കയറ്റി വിടാൻ കഴിയുന്ന വിധത്തിൽ ആവശ്യമായ നടപടി സ്വീകരിച്ചതായി മോൻസ്  ജോസഫ് എംഎൽഎയും മാണി സി കാപ്പൻ എംഎൽഎയും അറിയിച്ചു.ഇതേ തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പരമാവധി വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ റിവ്യൂ മീറ്റിംഗ് തുടർന്ന് നടത്തുമെന്നും എംഎൽഎമാർ വ്യക്തമാക്കി.ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയർ സിസിലി ജോസഫ് ,ചേർപ്പുങ്കൽ പള്ളി അസിസ്റ്റൻറ് വികാരിമാരായ ഫാ.ടോം വാഴയിൽ, ഫാ.തോമസ് ഓലയിത്തിൽ എന്നിവർ ചർച്ചയിലും സന്ദർശനത്തിലും പങ്കെടുത്തു.






Post a Comment

0 Comments